വരുന്നൂ, റെയിൽ പാളത്തിനു മുകളിലൊരു ഹോട്ടൽ; അതും ഗുജറാത്തിൽ
റെയിൽവേ സ്റ്റേഷനുള്ളിൽ ഹോട്ടൽ കണ്ടിട്ടുണ്ടോ? അതും പഞ്ചനക്ഷത്ര ഹോട്ടൽ! പറഞ്ഞു വരുന്നത് സത്യമാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് ഈ പഞ്ചനക്ഷത്ര ഹോട്ടലും റെയിൽവേ സ്റ്റേഷനും ഒരു കുടക്കീഴിൽ ഒരുങ്ങുന്നത്. മുന്നൂറു മുറികളുള്ള വൻ ഹോട്ടൽ സമുച്ചമാണ് ഒരുങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്കു തറക്കല്ലിട്ടു. കേന്ദ്രസർക്കാരും സംസ്‌ഥാന സർക്കാരും സംയുക്‌തമായി നടത്തുന്ന പ്രോജക്ട് സാക്ഷാത്കരിക്കുന്നത് ഗരുഡ എന്ന കമ്പനിയാണ്. 250 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.