അറസ്റ്റ് വരിക്കാൻ യുവാക്കളുടെ ക്യൂ; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ ആ പഞ്ചാബി പോലീസ് സുന്ദരി ആര്..‍?
പ​ഞ്ചാ​ബ് പോ​ലീ​സി​ലെ അ​പ്സ​ര​സാ​യ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന പേ​രി​ൽ കു​റ​ച്ചു ദി​വ​സ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​ണ് ഒരു ചി​ത്രം. എ​സ്എ​ച്ച്ഒ ഹ​ർ​ലീ​ൻ മൻ എ​ന്ന പോലീസ് ഉദ്യോഗസ്ഥയാണ് ഇവരെന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. ഇതിനു പിന്നാലെ,
ഇ​ത്ര​യും സു​ന്ദ​രി​യാ​യ വ​നി​താ പോ​ലീ​സു​ദ്യോ​ഗ​സ്ഥ സേ​ന​യി​ൽ ഉ​ണ്ടെ​ങ്കി​ൽ തങ്ങളെ അ​റ​സ്റ്റ് ചെ​യ്യൂ എന്നു പ​റ​ഞ്ഞ് ആ​ളു​ക​ൾ സ്റ്റേ​ഷ​നി​ലേ​ക്കു​വ​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും ചിത്രങ്ങൾക്കൊപ്പം നിറയുകയാണ്. സം​ഭ​വം അ​ര​ങ്ങു ത​ക​ർ​ത്തു ദി​വ​സ​ങ്ങ​ൾ നീ​ങ്ങി​യ​പ്പോ​ൾ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യും സാക്ഷാൽ "പോലീസ് സുന്ദരി' ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.
ബോ​ളി​വു​ഡ് താ​രം കൈ​നാ​ത്ത് അ​റോ​റ​യാ​യി​രു​ന്നു പോ​ലീ​സ് വേ​ഷ​ത്തി​ൽ താ​ര​മാ​യ​ത്. ജ​ഗ്ഗ ജി​ൻ​ഡേ എ​ന്ന പ​ഞ്ചാ​ബി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് പ്ര​ച​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു അ​ത്. ഹ​ർ​ലീ​ൻ മൻ എന്ന​ത് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണെ​ന്നും താ​ൻ പോ​ലീ​സ​ല്ലെ​ന്നും കൈനാത്ത് വ്യക്തമാക്കി. തന്‍റെ യഥാർഥ ചിത്രങ്ങളും അവർ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചു. ഇതോടെയാണ് സർവരുടെയും സംശയം നീങ്ങിയത്.