500 രൂപ കിട്ടും, ഭിക്ഷാടകരെ പിടിച്ചുകൊടുത്താൽ മതി
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ളു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തെ ഭി​ക്ഷാ​ട​ക വി​മു​ക്ത​മാ​ക്കി​യ കാ​ര്യം വാ​ർ​ത്ത​ക​ളി​ലെ​ല്ലാം ഇ​ടം​പി​ടി​ച്ചി​രു​ന്നു. തുടർന്ന് അങ്ങോട്ടും ഹൈ​ദ​രാ​ബാ​ദ് ഭി​ക്ഷാ​ട​ക വി​മു​ക്ത​മാ​ക്കി​ത്ത​ന്നെ സൂ​ക്ഷി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​പ​രി​ധി​യി​ൽ ആ​രെ​ങ്കി​ലും ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചാ​ൽ അ​റി​യി​ക്കു​ന്ന​യാ​ൾ​ക്ക് 500രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് ഹൈ​ദ​രാബാ​ദ് പോ​ലീ​സ് വ​കു​പ്പ് അ​റി​യി​ച്ചു.​

ഭി​ക്ഷാ​ട​ക​ർ​ക്ക് ജോ​ലി​യും വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കു​ന്ന വി​ദ്യാ​ധ​നം എ​ന്ന പ​ദ്ധ​തി​ക്കും ജ​യി​ൽ വ​കു​പ്പ് രൂ​പം ന​ൽ​കി. പ​രി​ശീ​ല​നം ല​ഭി​ച്ച ഭി​ക്ഷാ​ട​ക​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​നാ​യി ആ​റ് പെ​ട്രോ​ൾ പ​ന്പു​ക​ളും ആ​റ് പു​തി​യ ആ​യു​ർ​വേ​ദ ഗ്രാ​മ​ങ്ങ​ളും തു​ട​ങ്ങു​മെ​ന്ന് ജ​യി​ൽ വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.