ട്രെയിൻ യാത്രികന്‍റെ കൂർക്കം വലി: കലിപൂണ്ട് സഹയാത്രികർ
Thursday, February 15, 2018 12:16 PM IST
ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ അ​മി​ത ശ​ബ്ദ​ത്തി​ൽ കൂ​ർ​ക്കം വ​ലി​ച്ചു​റ​ങ്ങി മ​റ്റു​ള്ള​വ​ർ​ക്ക് ശ​ല്യ​മാ​യി​മാ​റി​യ ആ​ളെ ഉ​റ​ങ്ങാ​ൻ സ​ഹ​യാ​ത്രി​ക​ർ അ​നു​വ​ദി​ച്ചി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം എ​ൽ.​ടി.​ടി ധ​ർ​ബം​ഗാ പ​വ​ൻ എ​ക്സ്പ്ര​സി​ലെ തേ​ഡ് ഏ​സി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ത്രി​യി​ൽ ട്രെ​യി​നി​നു​ള്ളി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​വ​ർ സ​ഹ​യാ​ത്രി​ക​നാ​യ രാ​മ​ച​ന്ദ്ര​യു​ടെ കൂ​ർ​ക്കം വ​ലി​കേ​ട്ടാ​ണ് ഞെ​ട്ടി എ​ഴു​ന്നേ​റ്റ​ത്. ഏ​റെ ക്ഷ​മ​യോ​ടെ ഉ​റ​ങ്ങാ​ൻ ഇ​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ർ​ക്കം വ​ലി​യു​ടെ ശ​ബ്ദം അ​സ​ഹ​നീ​യ​മാ​കു​ക​യാ​യി​രു​ന്നു.

രാ​മ​ച​ന്ദ്ര​യെ ഉ​റ​ക്ക​ത്തി​ൽ നി​ന്നും വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ർ​ക്കം വ​ലി​യു​ടെ കാ​ര്യം പ​റ​ഞ്ഞ സ​ഹ​യാ​ത്രി​ക​ർ ഇ​നി ഉ​റ​ങ്ങ​രു​തെ​ന്നും നി​ങ്ങ​ൾ ഉ​റ​ങ്ങി​യാ​ൽ ബാ​ക്കി​യു​ള്ള​വ​രു​ടെ ഉ​റ​ക്കം ന​ഷ്ട​മാ​കു​മെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു. പ​ക്ഷെ യാ​ത്ര​ക്കാ​ർ ത​മ്മി​ലു​ള്ള വാ​ക്കു ത​ർ​ക്ക​മാ​യി​രു​ന്നു ഫ​ലം.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ ചീ​ഫ് ടി​ക്ക​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ഗ​ണേ​ഷ് എ​സ്.​വി​ർ​ഹ സ​ഹ​യാ​ത്രി​ക​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പ​രാ​തി​യു​ണ്ടോ​യെ​ന്ന് ര​മ​ച​ന്ദ്ര​യോ​ട് ആ​രാ​ഞ്ഞെ​ങ്കി​ലും ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രെ​യി​ൻ ജ​ബ​ൽ​പൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ രാ​മ​ച​ന്ദ്ര ഉ​റ​ങ്ങാ​തി​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ട്രെ​യി​നി​ൽ യാ​ത്രി​ക​രു​ടെ കൂ​ർ​ക്കം വ​ലി കാ​ര​ണം ധാ​രാ​ളം പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​റു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.