പു​ക വ​ലി​ക്കു​ന്ന ആ​ന​യു​ടെ ചി​ത്ര​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം
Saturday, March 24, 2018 10:47 AM IST
വാ​യി​ൽ നി​ന്നും പു​ക വ​രു​ന്ന അ​വ​സ്ഥ​യി​ൽ പ്ര​ച​രി​ക്കു​ന്ന ഒ​രു ആ​ന​യു​ടെ ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ആ​ന പു​ക​വ​ലി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഈ ​ചി​ത്ര​ത്തോ​ട് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക​യി​ലെ ഒ​രു വ​ന​ത്തി​ൽ നി​ന്നും പ​ക​ർ​ത്തി​യ ഈ ​ചി​ത്രം പ​ങ്കു​വെ​ച്ച​ത് വൈ​ൽ​ഡ് ലൈ​ഫ് ക​ണ്‍​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​യ വി​ന​യ് കു​മാ​ർ ആ​ണ്.

കാ​ടി​നു​ള്ളി​ൽ ക​ത്തി​യ​മ​ർ​ന്ന വി​റ​ക് കൊ​ള്ളി​ക​ൾ ഈ ​ആ​ന എ​ടു​ത്തു ഭ​ക്ഷി​ച്ച​പ്പോ​ൾ അ​തി​ൽ നി​ന്നു​മു​ള്ള പു​ക ആ​ന​യു​ടെ വാ​യി​ൽ നി​ന്നും പു​റ​ത്തേ​ക്കു വ​ന്ന​താ​ണ് ഈ ​ര​സ​ക​ര​മാ​യ ചി​ത്ര​ത്തി​ന്‍റെ പി​ന്നി​ലെ ര​ഹ​സ്യം.

ക​ത്തി​യ വി​റ​കു​കൊ​ള്ളി​ക​ളി​ലെ ക​രി​ക്ക​ട്ട​ക​ൾ ആ​ന​യ്ക്ക് ആ​രോ​ഗ്യ പ​ര​മാ​യി യാ​തൊ​രു ഗു​ണ​വും ന​ൽ​കി​ല്ലെ​ന്നും എ​ന്നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ ആ​ന ഇ​ത് ഭ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.