വെ​ള്ള​ത്തി​ൽ ഓ​ടു​ന്ന സൈ​ക്കി​ളി​ൽ ന​ദി​ക​ൾ വൃ​ത്തി​യാ​ക്കി ഒ​രു യു​വാ​വ്
Thursday, August 2, 2018 1:46 PM IST
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ന​മ്മു​ടെ സ​മു​ദ്ര​ങ്ങ​ളു​ടെ​യും ന​ദി​ക​ളു​ടെ​യും ആ​വാ​സ വ്യ​വ​സ്ഥ​യെ ദി​നം​പ്ര​തി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ഒ​രു ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ധ്രു​വ് ബൗ​റ എ​ന്ന ല​ണ്ട​ൻ​കാ​ര​ൻ.

സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഒ​രു വാ​ഹ​ന​ത്തി​ൽ ല​ണ്ട​ൻ ന​ഗ​ര​ത്തി​ലെ ന​ദി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഇ​ദ്ദേ​ഹം ദി​വ​സ​വും ന​ദി​ക​ളി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കും. വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന ര​ണ്ട് പ്ലാ​സ്റ്റി​ക് എ​യ​ർ ബാ​ഗു​ക​ളി​ൽ ഘ​ടി​പ്പി​ച്ച സൈ​ക്കി​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം.

സൈ​ക്കി​ളി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ദി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ര​ണ്ടു കു​ട്ട​ക​ൾ പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൈയി​ൽ ക​രു​തി​യി​രി​ക്കു​ന്ന നീ​ണ്ട ചൂ​ണ്ട ഉ​പ​യോ​ഗി​ച്ചാ​ണ് ന​ദി​യി​ൽ​നി​ന്ന് പ്ലാ​സ്റ്റി​ക്കു​ക​ൾ കോ​രി​യെ​ടു​ക്കു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യ ഇ​ദ്ദേ​ഹം ത​ന്‍റെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലാ​ണ് ന​ദി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.