ജാർവിസിനെ കട്ടോണ്ടുപോയി
Friday, May 11, 2018 8:47 AM IST
അ​യ​ൺ​മാ​ൻ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലെ ജാ​ർ​വി​സി​നെ പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വി​ര​ള​മാ​യി​രി​ക്കും. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ​മ​ന്വ​യി​ച്ച ജാ​ർ​വി​സ് എ​ന്ന പ​ട​ച്ച​ട്ട ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കാ​ണാ​നി​ല്ല.

ലോ​സ് ആ​ഞ്ച​ല​സി​ലെ സി​നി​മാ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് ജാ​ർ​വി​സി​ന്‍റെ ഒ​റി​ജി​ന​ൽ പ​തി​പ്പ് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്. ലോ​സ് ആ​ഞ്ച​ല​സ് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണം പോ​യ സ്യൂ​ട്ടി​ന് 3.25 ല​ക്ഷം ഡോ​ള​ർ (2.20 കോ​ടി രൂ​പ) വി​ല വ​രും.

ഫെ​ബ്രു​വ​രി​ക്കും ഏ​പ്രി​ൽ 15നും ​ഇ​ട​യി​ലാ​ണ് സ്യൂ​ട്ട് കാ​ണാ​താ​യി​രി​ക്കു​ന്ന​തെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​തു മോ​ഷ​ണ​മാ​ണെ​ന്ന് പോ​ലീ​സ് സ്ഥിരീകരിച്ചു. 2008ൽ ​റി​ലീ​സ് ചെ​യ്ത അ​യ​ൺ​മാ​ൻ ചി​ത്ര​ത്തി​ൽ ഡൗ​ണി ജൂ​ണി​യ​ർ ധ​രി​ച്ച ചു​വ​പ്പും സ്വ​ർ​ണ​വും നി​റ​ത്തി​ലു​ള്ള മാ​ർ​ക്ക് 3 എ​ന്ന സ്യൂ​ട്ടാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ർ​വ​ൽ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ന്‍റെ ഏ​റ്റ​വും പ​ണം​വാ​രി​യ ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഈ ​ചി​ത്ര​വും.

ക​ഴി​ഞ്ഞ പ​തി​റ്റാ​ണ്ടി​ൽ 1600 കോ​ടി ഡോ​ള​റാ​ണ് ഈ ​ചി​ത്രം വാ​രി​ക്കൂ​ട്ടി​യ​ത്. 58 കോ​ടി ഡോ​ള​ർ മാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ്. ഡൗ​ണി ജൂ​ണി​യ​ർ എ​ന്ന താ​ര​ത്തി​ന് പു​തി​യൊ​രു തു​ട​ക്കം ന​ല്കി​യ ചി​ത്രം​കൂ​ടി​യാ​യി​രു​ന്നു അ​യ​ൺ​മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.