വിമാനയാത്രയ്ക്ക് രാധ സഹായിക്കും
Thursday, May 31, 2018 9:23 AM IST
മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഒ​ട്ടു​മി​ക്ക മേ​ഖ​ല​ക​ളി​ലും റോ​ബ​ട്ടു​ക​ൾ അ​വ​യു​ടെ സാ​ന്നി​ധ്യം അ​റി​യി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ക്ക​ത്തി​ൽ അ​ല്പം പി​ന്നി​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​യി​ലും ഇ​പ്പോ​ൾ ഈ ​രം​ഗ​ത്ത് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ധ.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ട് വി​മാ​ന​സ​മ​യ​ത്തെ​ക്കു​റി​ച്ചു പ​റ​യു​ക​യും അ​വ​രു​ടെ ബോ​ർ​ഡിം​ഗ് പാ​സു​ക​ൾ സ്കാ​ൻ ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന ഒ​രു റോ​ബ​ട്ടാ​ണ് രാ​ധ. വി​സ്താ​ര എ​യ​ർ​ലൈ​ൻ​സാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു റോ​ബ​ട്ടി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡ​ൽ​ഹി എ​യ​ർ​പോ​ർ​ട്ടി​ലെ മൂ​ന്നാം ടെ​ർ​മി​ന​ലി​ൽ ജൂ​ലൈ അ​ഞ്ചു മു​ത​ൽ രാ​ധ​യു​ടെ സേ​വ​നം ല​ഭ്യ​മാ​കും.

വി​സ്താ​ര​യു​ടെ ഇ​ന്ന​വേ​ഷ​ൻ ഇ​നിഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി ടാ​റ്റ​യു​ടെ ഇ​ന്ന​വേ​ഷ​ൻ ലാ​ബി​ലെ എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് രാ​ധ​യെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 360 ഡി​ഗ്രി തി​രി​യാ​ൻ ക​ഴി​യു​ന്ന നാ​ലു ച​ക്ര​ങ്ങ​ളോ​ടു​കൂ​ടി​യ റോ​ബ​ട്ടാ​ണ് രാ​ധ. ഉ​ള്ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ളും ശ​ബ്ദസാ​ങ്കേ​തി​ക​ത​യും യാ​ത്ര​ക്കാ​രു​മാ​യി സം​സാ​രി​ക്കാ​ൻ രാ​ധ​യെ സ​ഹാ​യി​ക്കും. മു​ൻ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ന​ല്കാ​നു​മൊ​ക്കെ രാ​ധ​യ്ക്കാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.