ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ങ്കി​യും സം​വി​ധാ​യ​ക​നും ക​ണ്ടുമു​ട്ടി​യ​പ്പോ​ൾ
ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ ഷാ​ജി പാ​പ്പ​നും പി​ള്ളേ​ർ​ക്കും വ​ടം വ​ലി മ​ത്സ​ര​ത്തി​ൽ സ​മ്മാ​ന​മാ​യി കി​ട്ടി​യ പി​ങ്കി എ​ന്ന ആ​ട് കേ​ര​ള​ക്ക​ര​യി​ൽ ഉ​ണ്ടാ​ക്കി​യ സ്വാ​ധീ​നം ചി​ല്ല​റ​യൊ​ന്നു​മാ​യി​രു​ന്നി​ല്ല. ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്പോ​ൾ സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും പി​ങ്കി​യു​മൊ​ത്തു​ള്ള ചി​ത്രം നി​റ​ഞ്ഞ മ​ന​സോ​ടെ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്നു​മാ​ണ് ഈ ​ചി​ത്രം പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് പി​ങ്കി​യി​ൽ വ​ന്ന മാ​റ്റം ചെ​റു​തൊ​ന്നു​മ​ല്ല. ആ​റി​ല​ധി​കം ആ​ട്ടി​ൻ കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ് പി​ങ്കി ഇ​പ്പോ​ൾ. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്ത് കു​റ​ച്ചു ഭാ​ഗ​ങ്ങ​ളി​ൽ പി​ങ്കി അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ എ​ല്ലാ​വ​രും ത​ന്നെ ര​ണ്ടാം ഭാ​ഗ​ത്തു​മു​ണ്ടാ​കു​മെ​ന്നാ​ണ് നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു പ​റ​യു​ന്ന​ത്.

സി​നി​മ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ തൊ​ടു​പു​ഴ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​ങ്ക​മാ​ലി​യി​ൽ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.