അ​യാ​ൾ എ​ന്നോ​ട് പ​റ​ഞ്ഞു മ​സാ​ജ് ചെ​യ്തു ത​രാമെന്ന്: രാധിക അപ്തെ
Tuesday, September 18, 2018 9:39 AM IST
സി​നി​മ മേ​ഖ​ല​യി​ലെ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ​ല​പ്പോ​ഴും ശ​ബ്ദം ഉ​യ​ർ​ത്തി​യി​ട്ടു​ള്ള താ​ര​മാ​ണ് രാ​ധി​ക ആ​പ്തേ. ഈ ​അ​ടു​ത്തു​ണ്ടാ​യ ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് വീ​ണ്ടും രാ​ധി​ക ആ​പ്തേ. സ്ത്രീ​ക​ൾ​ക്ക് സി​നി​മാ മേ​ഖ​ല‍​യി​ൽ നി​ന്നും നേ​രി​ടേ​ണ്ടി വ​രു​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും കു​റ​വി​ല്ലെ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​കാ​നാ​യി ലി​ഫ്റ്റി​ൽ ക‍​യ​റി​യ​പ്പോ​ൾ ഒ​രാ​ൾ ത​ന്നോ​ടൊ​പ്പം ലി​ഫ്റ്റി​ൽ ക​യ​റു​ക​യും അ​ർ​ദ്ധ രാ​ത്രി​യി​ൽ എ​ന്തെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ പ​റ‍​യ​ണ​മെ​ന്നും പ​റ​ഞ്ഞു. വേ​ണ​മെ​ങ്കി​ൽ മ​സാ​ജ് ചെ​യ്ത് ത​രാ​മെ​ന്നും അ​യാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​തു​കേ​ട്ട് അ​സ്വ​സ്ഥ​യാ​യ താ​ൻ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ​ട് ഈ ​കാ​ര്യം പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ആ​യാ​ൾ ത​ന്‍റെ അ​ടു​ത്ത് വ​ന്ന് മാ​പ്പ് പ​റ​ഞ്ഞാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​തെ​ന്നും രാ​ധി​ക ആ​പ്തേ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.