സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ അ​പ്പു ഭ​ട്ട​തി​രി വി​വാ​ഹി​ത​നാ​യി
Thursday, April 25, 2024 3:07 PM IST
സം​വി​ധാ​യ​ക​നും എ​ഡി​റ്റ​റു​മാ​യ അ​പ്പു ഭ​ട്ട​തി​രി വി​വാ​ഹി​ത​നാ​യി. അ​ഭ വ​ര​ദ​രാ​ജ് ആ​ണ് വ​ധു. തി​രു​വ​ന​ന്ത​പു​രം സ​ബ് റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഞ​ങ്ങ​ൾ പൊ​രു​ത്തം ക​ണ്ടു. ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടി. ഞ​ങ്ങ​ൾ സം​സാ​രി​ച്ചു. ഞ​ങ്ങ​ൾ ന​ട​ന്നു. ഞ​ങ്ങ​ൾ വീ​ണ്ടും ക​ണ്ടു​മു​ട്ടി. ഞ​ങ്ങ​ൾ വീ​ണ്ടും സം​സാ​രി​ച്ചു. ഞ​ങ്ങ​ൾ വീ​ണ്ടും ന​ട​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം ഞ​ങ്ങ​ൾ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന് ഞ​ങ്ങ​ൾ വി​വാ​ഹി​ത​രാ​യി, കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും ന​ട​ത്ത​ത്തി​നും അ​തി​നി​ട​യി​ലു​ള്ള എ​ല്ലാ​ത്തി​നും. വി​വാ​ഹ​വാ​ർ​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​പ്പു ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.



സെ​ക്ക​ൻ​ഡ് ഷോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി സി​നി​മ​യി​ലെ​ത്തി​യ വ്യ​ക്തി​യാ​ണ് അ​പ്പു ഭ​ട്ട​തി​രി.

ഒ​രാ​ൾ​പ്പൊ​ക്കം എ​ന്ന സി​നി​മ​യി​ലൂ​ടെ സ്വ​ത​ന്ത്ര എ​ഡി​റ്റ​റാ​യി. കു​ഞ്ഞി​രാ​മാ​യ​ണം, ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി, മാ​ൻ‌​ഹോ​ൾ, ഒ​റ്റ​മു​റി വെ​ളി​ച്ചം, വീ​രം, തീ​വ​ണ്ടി, ഡാ​കി​നി തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റ​റാ​യി​രു​ന്നു. ഒ​റ്റ​മു​റി​വെ​ളി​ച്ചം, വീ​രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ എ​ഡി​റ്റിം​ഗി​ന് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ല​ഭി​ച്ചു.

ന​യ​ൻ​താ​ര, കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച നി​ഴ​ൽ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ട് സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​നാ​യി. ആ​ന​ന്ദ​പു​രം ഡ​യ​റീ​സ് ആ​ണ് അ​വ​സാ​ന​മാ​യി എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച സി​നി​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.