കാ​ട്രി​ൻ മൊ​ഴി തീയറ്ററുകളിലേക്ക്
Monday, November 12, 2018 10:18 AM IST
വി​ദ്യ​ബാ​ല​ൻ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച വ​ച്ച തു​മാ​രി സുലു എ​ന്ന ഹിന്ദി ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് റീ​മേ​ക്ക് കാ​ട്രി​ൻ മൊ​ഴി നവംബർ 16ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ങ്ങി. രാ​ധാ​മോ​ഹ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ദാ​ർ​ഥ് ആ​ണ് ചി​ത്ര​ത്തി​ൽ ജ്യോ​തി​ക​യു​ടെ നാ​യ​ക​നാ​കു​ന്ന​ത്.

റേ​ഡി​യോ ജോ​ക്കി​യാ​കാ​ൻ ശ്ര​മി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ്യോ​തി​ക സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന സി​നി​മ​യാ​കും കാ​ട്രി​ൻ മൊ​ഴി​യെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

ല​ക്ഷ്മി മ​ഞ്ജു, ഭാ​സ്‌​ക്ക​ർ, കു​മ​ര​വേ​ൽ, മ​നോ​ബാ​ല, മോ​ഹ​ൻ റാം, ​ഉ​മാ പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. മ​ഹേ​ഷ് മു​ത്തു​സാ​മി ഛായാ​ഗ്ര​ഹ​ണ​വും എ.എ​ച്ച്. കാ​ഷി​ഫ് സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.