മണിരത്നത്തിന് ബോംബ് ഭീഷണി
Wednesday, October 3, 2018 12:39 PM IST
സംവിധായകൻ മണിരത്നത്തിന് ഫോണിൽ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി മൈലാപ്പുർ കേശവ പെരുമാൾ കോവിൽ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് അജ്ഞാത ഫോൺ സന്ദേശമെത്തിയത്.

മണിരത്നം പരാതി നൽകിയതിനെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും അദ്ദേഹത്തിന്‍റെ ഓഫീസിലും പരിസരങ്ങളിലും പരിശോധനകൾ നടത്തി. പക്ഷേ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ഫോൺ ചെയ്തയാളെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ മണിരത്നം ചിത്രം "ചെക്ക ചിവന്ത വാന' ത്തിലെ ചില പരാമർശങ്ങൾക്കെതിരേ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധമുള്ള ആരെങ്കിലുമാണോ ഭീഷണിക്കു പിന്നിലെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.