2.0യി​ൽ നി​ന്നും പി​ന്മാ​റാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു; ര​ജ​നി​കാ​ന്ത്
Friday, November 9, 2018 9:59 AM IST
ര​ജ​നീ​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന എ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തു നി​ന്നും താ​ൻ പി​ന്മാ​റാ​ൻ ഒ​രു​ങ്ങി​യ​താ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ര​ജ​നീ​കാ​ന്ത്. ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചിം​ഗ് വേ​ള​യി​ലാ​ണ് താ​രം മ​ന​സ്തു​റ​ന്ന​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു അ​ങ്ങ​നെ ചെ​യ്യാ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ശ​ങ്ക​റി​ന്‍റെ വാ​ക്കു​ക​ളാ​ണ് എ​ന്നെ പി​ടി​ച്ചു നി​ർ​ത്തി​യ​തെ​ന്നും ര​ജ​നി പ​റ​ഞ്ഞു.

ഞാ​ൻ ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് ശ​ങ്ക​റി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു. സാ​ർ, ഒ​ന്നും പേ​ടി​ക്ക​ണ്ട. സാ​റി​നു ചെ​യ്യാ​ൻ പ​റ്റു​ന്ന​തു പോ​ലെ ചെ​യ്താ​ൽ മ​തി. ന​മ്മൾക്ക് അ​തു​പോ​ലെ ഷൂ​ട്ട് ചെ​യ്യാം. സാ​ർ ഇ​ല്ലെ​ങ്കി​ൽ ഈ ​ചി​ത്ര​വു​മി​ല്ല.

ഇ​തെ​പ്പ​റ്റി അ​റി​ഞ്ഞ നി​ർ​മാ​താ​വി​ന്‍റെ മ​റു​പ​ടി​യെ​കു​റി​ച്ചും ര​ജ​നി വാ​ചാ​ല​നാ​യി. പ​ണം പോ​കു​ന്നെ​ങ്കി​ൽ പോ​ക​ട്ടെ, നി​ങ്ങ​ൾ ആ​രോ​ഗ്യ​വാ​നാ​യി വ​രു​ന്ന​തു വ​രെ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഇ​വ​ർ ര​ണ്ടു​പേ​രു​ടെ​യും മ​റു​പ​ടി​യാ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​നി​ക്ക് ധൈ​ര്യം പ​ക​ർ​ന്ന​തെ​ന്നും ര​ജ​നി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.