വി​ശ്വാ​സം പൊ​ങ്ക​ലി​ന് ‌എത്തും
Friday, October 19, 2018 10:06 AM IST
ത​മി​ഴ് സൂ​പ്പ​ർ താ​രം ത​ല അ​ജി​ത്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം വി​ശ്വാ​സം അ​ടു​ത്ത വ​ർ​ഷം പൊ​ങ്ക​ലി​ന് തീ​യ​റ്റ​റി​ലെ​ത്തും. അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെ​പ്പ​റ്റി ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

വീ​രം, വേ​താ​ളം, വി​വേ​ഗം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ശ്വാ​സം. ന​യ​ൻ​താ​ര‍​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക. ഇ​പ്പോ​ൾ സി​നി​മ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്.

ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് അ​ജി​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. സാ​ള്‍​ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ ലു​ക്കി​ലും അ​ല്ലാ​തെ​യു​മാ​ണ് ചി​ത്ര​ത്തി​ൽ അ​ജി​ത്ത് പ്ര​ത്യ​ക്ഷ​പ്പ​ടു​ന്ന​ത്. ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് വി​ശ്വാ​സം. ചി​ത്ര​ത്തി​നാ​യി അ​ജി​ത് റൈ​ഫി​ള്‍ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.