സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച സം​ഭ​വം; അ​ക്ഷ​ര ഹ​സ​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Thursday, November 8, 2018 3:47 PM IST
സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ടി​യും ക​മ​ൽ​ഹാ​സ​ന്‍റെ മ​ക​ളു​മാ​യ അ​ക്ഷ​ര ഹ​സ​ൻ സൈ​ബ​ർ​സെ​ല്ലി​ലും മും​ബൈ പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി.

"മീ​ടു പോ​ലു​ള്ള വി​പ്ല​വ​ങ്ങ​ൾ ന​ട​ക്കു​ന്ന ഈ ​കാ​ല​ത്ത് ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ വ​ള​രെ​യ​ധി​കം വേ​ദ​നി​പ്പി​ക്കു​ന്നു. ഇ​ത്ത​രം പ്ര​ച​ര​ണ​ങ്ങ​ൾ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യി പോ​യി. എ​ന്‍റെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ആ​രാ​ണ്, എ​ന്തി​നാ​ണ് പ​ര​സ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ല. എ​ന്‍റെ നി​സ​ഹാ​യ​വ​സ്ഥ​യി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ നി​റം പി​ടി​പ്പി​ച്ച ത​ല​ക്കെ​ട്ടോ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ന്നെ കൂ​ടു​ത​ൽ മു​റി​പ്പെ​ടു​ത്തു​ന്നു'​. അ​ക്ഷ​ര ട്വീ​റ്റ് ചെ​യ്തു.

അ​ക്ഷ​ര​യു​ടെ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്നാ​ണ് അ​നു​മാ​നി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.