ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
Tuesday, October 30, 2018 10:49 AM IST
ചാ​ര​ക്കേ​സി​ല​ക​പ്പെ​ട്ട് വി​വാ​ദ​ത്തി​ൽ മു​ങ്ങി​പ്പോ​യ ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ഞ്ജ​ൻ ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മാ​ധ​വ​നാ​ണ് ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​ത്തെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.




ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് റോ​ക്കെ​റ്റ​റി-​ദ് ന​മ്പി എ​ഫ​ക്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ മാ​ധ​വ​ൻ പ​ങ്കു​വ​ച്ച​ത്. മാ​ധ​വ​ന്‍റെ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​ഹോ​ദ​ര.. ഈ ​സ്വ​പ്ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. സൂ​ര്യ കു​റി​ച്ചു.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.