96 ദീ​പാ​വ​ലി​ക്ക് ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നീ​ക്കം; പ്ര​തി​ക​രി​ച്ച് തൃ​ഷ
Sunday, November 4, 2018 4:36 PM IST
വി​ജ​യ് സേ​തു​പ​തി-​തൃ​ഷ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച 96 നി​റ​ഞ്ഞ സ​ദ​സോ​ടെ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​താ ദീ​പാ​വ​ലി​ക്ക് ചി​ത്രം ടി​വി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​നു​ള്ള സ​ണ്‍ ടി​വി​യു​ടെ തീ​രു​മാ​ന​ത്തോ​ട് ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​ണ് ന​ടി തൃ​ഷ. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്നാ​ണ് തൃ​ഷ​യു​ടെ വാ​ദം.

ഇ​ത് ഞ​ങ്ങ​ളു​ടെ അ​ഞ്ചാ​മ​ത്തെ ആ​ഴ്ച​യാ​ണ്. ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ ചി​ത്രം നി​റ​ഞ്ഞോ​ടു​ക​യാ​ണ്. ഒ​രു ടീ​മെ​ന്ന നി​ല​യ്ക്ക് 96 ഇ​ത്ര നേ​ര​ത്തെ ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​ർ ആ​യി എ​ത്തു​ന്ന​ത് ശ​രി​യ​ല്ല. പ്രീ​മി​യ​ർ പൊ​ങ്ക​ലി​ലേ​ക്ക് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു-​തൃ​ഷ ട്വി​റ്റ​റി​ൽ കു​റി​ച്ചു. മ​ദ്രാ​സ് എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. ന​ന്ദ​ഗോ​പാ​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.