അഞ്ഞൂറും കടന്ന് ഉപ്പും മുളകും മുന്നോട്ട്
Sunday, December 24, 2017 8:02 AM IST
മി​ക​ച്ച ഫാ​മി​ലി എ​ന്‍റ​ർ​ടെയ്ന​ർ പരമ്പരയാ​യ ഉ​പ്പും മു​ള​കും അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ജ​യക്കുതി​പ്പ് തു​ട​രു​ന്നു. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ ഇ​ണ​ക്ക​വും പി​ണ​ക്ക​വും ത​മാ​ശ​യു​മൊ​ക്കെ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​സീരി​യ​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത് ഫ്ള​വേ​ഴ്സ് ടി​വി​യാ​ണ്. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഉ​പ്പും മു​ള​കി​ന്‍റെ സം​വി​ധാ​യ​ക​ൻ.

ഈ പരമ്പരയിൽ അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ക​ഥാ​പാ​ത്രം ബി​ജു സോ​പാ​ന​വും, നി​ഷാ സാ​രം​ഗും അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ മ​ക്ക​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ങ്ങേ​യ​റ്റം ര​സ​ക​ര​മാ​ക്കു​ന്ന​ത് ഋ​ഷി എ​സ്. കു​മാ​ർ, ജൂ​ഹി രസ്തോഗി, അ​ൽ സാ​ബി​ത്, ശി​വാ​നി മേ​നോ​ൻ എ​ന്നി​വ​രാ​ണ്. 2015ൽ ​സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച ഉപ്പും മുളകും ഇ​പ്പോ​ൾ 500 എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.



സു​രേ​ഷ് ബാ​ബു, ശ്രീ​രാ​ഗ് ആ​ർ. ന​ന്പ്യാ​ർ, അ​ഫ്സ​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​‌രാണ് പരമ്പരയുടെ ക​ഥ​യൊ​രു​ക്കു​ന്നത്. ഉ​പ്പും മു​ള​കി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ ബാ​ലു​വും മ​റ്റൊ​രു ക​ഥാ​പാ​ത്ര​മാ​യി​രു​ന്ന സു​രേ​ന്ദ്ര​നും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലും സ​ഹോ​ദ​രന്മാരാ​ണ്. മാ​ത്ര​മ​ല്ല, ബാ​ലു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ജൂ സോ​പാ​ന​ത്തി​ന്‍റെ മ​ക​ൾ ഉ​പ്പും മു​ള​കി​ൽ നേ​ര​ത്തെ അ​ഭി​ന​യി​ച്ചി​രു​ന്നു. പ​ക്ഷെ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി സീ​രി​യ​ലി​ൽ നി​ന്നും ഇ​വ​ർ വി​ട്ടു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി സീ​രി​യ​ൽ താ​ര​ങ്ങ​ളു​ടെ പേ​രി​ൽ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഉ​പ്പും മു​ള​കും അ​ഭി​നേ​താ​ക്ക​ളു​ടെ പേ​രി​ലാ​യി​രി​ക്കും. അ​ഞ്ഞൂ​റ് എ​പ്പി​സോ​ഡ് പി​ന്നി​ടു​ന്ന​തോ​ടെ പ​രി​പാ​ടി​യി​ൽ അ​ത്ഭു​ത​ക​ര​മാ​യ മാ​റ്റം വ​രു​ക​യാ​ണെ​ന്നാ​ണ് സീ​രി​യ​ലി​ന്‍റെ പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.