അച്ഛനും മകളും ആലപിച്ച പാട്ട് ഹിറ്റ്
Tuesday, August 28, 2018 10:30 AM IST
ശി​വ​കാ​ർ​ത്തി​കേ​യ​നും മ​ക​ളും പാ​ടി, ആ​രാ​ധ​ക​ർ അ​തേ​റ്റെ​ടു​ത്തു. ഐ​ശ്വ​ര്യ രാ​ജേ​ഷി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി അ​രു​ണ്‍​രാ​ജ കാ​മ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​നാ എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​ണ് ത​മി​ഴ് ന​ട​ൻ ശി​വ കാ​ർ​ത്തി​കേ​യ​നും നാ​ലു വ​യ​സു​കാ​രി മ​ക​ൾ ആ​രാ​ധ​ന​യും ഗാ​നം ആ​ല​പി​ച്ച​ത്. ദീപു നൈ​നാ​ൻ തോ​മ​സി​ന്‍റെ സം​ഗീ​ത​ത്തി​ൽ ഇ​രു​വ​രും പാ​ടി​യ ഗാ​നം ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

ക​നാ വ​നി​താ ക്രി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേ​യ​നാ​ണ് ക​നാ നി​ർ​മി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ​സം​രം​ഭ​മാ​ണ് ഈ ​ചി​ത്രം. ഐ​ശ്വ​ര്യ രാ​ജേ​ഷി​ന്‍റെ അ​ച്ഛ​ന്‍റെ വേ​ഷ​ത്തി​ൽ സ​ത്യ​രാ​ജും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

മ​ക​ൾ​ക്കൊ​പ്പ​മു​ള്ള ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ പാ​ട്ടി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ച്ഛ​നെ​യും മ​ക​ളെ​യും പു​ക​ഴ്ത്തി നി​ര​വ​ധി ക​മ​ന്‍റു​ക​ൾ വ​ന്നു. ഗ്രാ​മ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ‌ ജ​നി​ച്ച് ഇ​ന്ത്യ​ൻ‌ ക്രി​ക്ക​റ്റ് ടീ​മി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ചിത്രമാണ് കനാ.

ന​ട​നും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​രു​ൺ​രാ​ജ കാ​മ​രാ​ജി​ന്‍റെ പ്ര​ഥ​മ സം​വി​ധാ​ന സം​രം​ഭ​മാ​ണ് കനാ.
ദ​ര്‍​ശ​ന്‍, ഇ​ള​വ​ര​സു, രാ​മ​ദോ​സ്, രാ​മ, അ​ന്തോ​ണി ഭ​ര​ദ്വാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റു അ​ഭി​നേ​താ​ക്ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.