തത്ത്വമ​സി​ എന്ന് പറഞ്ഞാൽ എന്താ? സ​ച്ചി​ന്‍റെ ടീ​സ​ർ എത്തി
Thursday, November 15, 2018 12:26 PM IST
ധ്യാ​ൻ ശ്രീ​നി​വാ​സൻ നായകനാകുന്ന സച്ചിൻ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു. നടൻ നിവിൻ പോളിയാണ് ടീസർ പുറത്തുവിട്ടത്.

കോമഡി ട്രാക്കിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫഹദ് ഫാസിൽ നായകനായ "മണിരത്നം' എന്ന ചിത്രം സംവിധാനം ചെയ്ത സന്തോഷ് നായർ ഒരിടവേളയ്ക്ക് ശേഷമാണ് അടുത്ത ചിത്രവുമായി രംഗത്തുവരുന്നത്.

അജു വർഗീസ്, ഹരീഷ് കണാരൻ, ര​ഞ്ജി പ​ണി​ക്ക​ർ, ര​മേ​ഷ് പി​ഷാ​ര​ടി, അ​ന്ന രാ​ജ​ൻ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. സംവിധായകൻ എ​സ്.​എ​ൽ. പു​രം ജ​യ​സൂ​ര്യ രചന നിർവഹിക്കുന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ജെ.​ജെ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജൂ​ഡ് ആ​ഗ്ന​സ് സു​ധീ​ർ, ജൂ​ബി നൈ​നാ​ൻ എ​ന്നി​വ​ർ ചേർന്നാണ്.

ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. നീൽ ഡി. കുഞ്ഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഇ ഫോർ എന്‍റർടെയിന്‍റ്മെന്‍റ്സ് ചിത്രം പ്രദർശനത്തിനെത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.