ഫുഡ് ടെക്നോളജിയിൽ സ്പോട്ട് അഡ്മിഷൻ
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ബിടെക്ഫുഡ് ടെക്നോളജി കോഴ്സിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള കാറ്റഗറിയിൽ ഒഴിവുള്ള സീറ്റുകളിലേക്കു വ്യാഴാഴ്ച സ്പോട്ട് അഡ്മിഷൻ നടത്തും. ആകെ ആറ് ഒഴിവുകളാണുള്ളത്. കുഫോസിന്റെ പനങ്ങാട് ആസ്ഥാനമന്ദിരത്തിൽ രാവിലെ 10നാണ് സ്പോട്ട് അഡ്മിഷൻ. അപേക്ഷകർ മത്സ്യത്തൊഴിലാളികളുടെ മക്കളും സംസ്ഥാന സർക്കാർ നടത്തിയ കെഇഎഎം പ്രവേശന പരീക്ഷ എഴുതിയിട്ടുള്ളവരുമാകണം. ഫോൺ: 8281326477. www.kuf os.ac.in.