University News
സാങ്കേതിക മികവിന് പോളിടെക്നിക് കോളജുകൾ
ഡോ. ​ഡെ​യ്സ​ൺ പാ​ണേ​ങ്ങാ​ട​ൻ

പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു മു​ൻ​പി​ലെ ഒ​രു പ്ര​ധാ​ന സാ​ധ്യ​ത​യാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ​ക​ൾ. മൂ​ന്നു വ​ർ​ഷ കോ​ഴ്‌​സ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും വ​ലി​യ അ​വ​സ​ര​ങ്ങ​ളു​മു​ണ്ട്.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ര​വ​ധി ടെ​ക്നി​ക്ക​ൽ പോ​സ്റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത ഡി​പ്ലോ​മ​യാ​യ​തു​കൊ​ണ്ടു​ത​ന്നെ വ​ലി​യ ഡി​മാ​ന്‍ഡാണ് പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള​ത്. ഡി​പ്ലോ​മ​യ്ക്കു ശേ​ഷം ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി ബി​ടെ​ക്കിനു ​ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടു​ക​യു​മാ​വാം.

വി​വി​ധ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ: സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌ട്രി​ക്ക​ൽ & ഇ​ല​ക്‌ട്രോ​ണി​ക്സ്, ഇ​ല​ക‌്ട്രോ​ണി​ക്സ് & ക​മ്മ്യു​ണി​ക്കേ​ഷ​ൻ, കം​പ്യൂ​ട്ട​ർ, ഓ​ട്ടോ​മൊ​ബൈ​ൽ, കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ & ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ്, ടെ​ക്സ്റ്റൈ​ൽ ടെ​ക്നോ​ള​ജി, കൊ​മേ​ഴ‍്യ​ൽ പ്രാ​ക്ടീ​സ്,‌ ആ​ർ​ക്കി​ടെ​ക്ച്ച​ർ, പോ​ളി​മ​ർ ടെ​ക്നോ​ള​ജി, ബ​യോ മെ​ഡി​ക്ക​ൽ, ഐ​ടി, ടൂ​ൾ & ഡൈ, ​പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി, വു​ഡ് & പേ​പ്പ​ർ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ളു​ണ്ട്.

അ​പേ​ക്ഷാ രീ​തി

വി​വി​ധ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് പോ​ളി​ടെ​ക്നി​ക് കോ​ള​ജു​ക​ളി​ലെ വി​വി​ധ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക രീ​തി​യി​ലാ​ണ്. ഒ​രു ജി​ല്ല​യി​ലെ എ​ല്ലാ പോ​ളി​ടെ​ക്നി​ക്കു​ക​ളി​ലേ​ക്കും ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. പ്ല​സ് ടു​വും ഐ​ടി​ഐ​യും പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്, ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട വെ​ബ് സൈ​റ്റ്: www.polyadmission.org
More News