ഐസിടി അക്കാദമിയില്‍ ഓഫ്ലൈന് കോഴ്സുകള്‍ക്കു തുടക്കം
തിരുവനന്തപുരം: സാങ്കേതിക മേഖലയിലെ നൈപുണ്യ പരിശീലന സ്ഥാപനമായ ഐസിടി അക്കാദമി ഓഫ് കേരള ഓഫ്ലൈൻ ക്ലാസുകളും നാനോസ്കിൽ പ്രോഗ്രാമുകളും ആരംഭിച്ചു.
ഐസിടി അക്കാദമിയുടെ വിവിധ സെന്ററുകളിൽ മൂന്നു മാസം ദൈർഘ്യമുള്ള ഓഫ്ലൈന് കോഴ്സുകളാണ് തുടങ്ങുന്നത്. സ്കോളർഷിപ്പുകളും ആറ് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് ആക്സസ്, എംപ്ലോയബിലിറ്റി ട്രെയിനിംഗ് എന്നിവയും ഈ കോഴ്സുകൾക്കു ലഭ്യമാണ്.
സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്, സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ സോഫ്റ്റ്വേർ ടെസ്റ്റിംഗ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് നിർദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വ്യക്തികളുടെ പ്രായോഗിക നൈപുണ്യവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനുള്ളവയാണ് നാനോസ്കിൽ പ്രോഗ്രാമുകൾ. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://ictkerala.org/opencourses സന്ദർശിക്കുക.
തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും കന്പനികൾക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനുമായി ഐസിടിഎകെ ടാലന്റ്സ്കൗട് എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമിനും അക്കാദമി രൂപംനൽകിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.