ബ്രില്യന്റിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പാലാ: 2025 വർഷത്തെ നീറ്റ്, ജെഇഇ, കേരള എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കുള്ള പരിശീലനം സാധ്യമാകുന്ന റിപ്പീറ്റേഴ്സ് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമിലേക്ക് പ്രവേശനത്തിനും സൗജന്യ പഠനത്തിനും സ്കോളർഷിപ്പിനുമായുള്ള സ്ക്രീനിംഗ് ടെസ്റ്റ് 21ന് വിവിധ സെന്ററുകളിൽ നടത്തും.
പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് പ്ലസ് ടു മാർക്ക്, നീറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിൽ 100 ശതമാനം വരെ വിവിധ സ്കോളർഷിപ്പുകൾക്കുള്ള അവസരം നല്കുന്നു. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് പ്ലസ് വൺ പഠനത്തോടൊപ്പം ഐഐടി, എഐഐഎംഎസ് പ്രവേശന പരിശീലനം നല്കുന്ന പ്രോഗ്രാമിന്റെ പെരുന്പാവൂർ സെന്ററിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് 21നു നടത്തും. കൂടാതെ ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലും പരിശീലനം നല്കുന്ന ലോംഗ്ടേം ബാച്ചിലേക്കും ഇപ്പോൾ പ്രവേശനം നേടാം.
പ്ലസ് വൺ, പ്ലസ് ടു സയൻസ് സ്ട്രീമിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച അറിവ് നേടുന്നതിനായുള്ള ബ്രിഡ്ജ് കോഴ്സ് മേയ് ആറിന് ഓഫ്ലൈനായും ഓൺലൈനായും ആരംഭിക്കും. ബ്രില്യന്റിന്റെ എല്ലാ സെന്ററുകളിലും പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നു.
അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുള്ള സ്ക്രീനിംഗ് ടെസ്റ്റ് മേയ് ഒന്നിന് ഓൺലൈനായി നടത്തും. എട്ട്, ഒന്പത്, പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ട്യൂഷൻ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ പ്രോഗ്രാമുകളിൽ ഓഫ്ലൈനായും ഓൺലൈനായും പരിശീലനം നേടാം. കൂടുതൽ വിവരങ്ങൾക്ക് www.brilliantpala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 04822 206100, 206800 എന്നീ ഫോൺ നന്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.