പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പിജി കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം 23ന് ഉച്ചക്ക് ഒന്നിന് മുതല്‍ 26 വൈകുന്നേരം അഞ്ചുവരെ ലഭ്യമാവും. ബിഎച്ച്എം, ബികോം ഓണേഴ്സ്, ബിപിഎഡ്, ബിപിഎഡ് ഇന്റഗ്രേറ്റഡ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണം. നിശ്ചിത സമയപരിധിക്കകം മാര്‍ക്ക് രേഖപ്പെടുത്താത്തവരെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (ഇഡബ്ല്യൂഎസ്) വിഭാഗക്കാര്‍ ആയത് കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കണം.
പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പിജി കോഴ്സുകളിലേക്ക് അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ www.cuonline.ac.in വെബ്സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017.
അഫ്സല്‍ഉല്‍ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്മെന്റ് അഫ്സല്‍ഉല്‍ഉലമ പ്രിലിമിനറി പ്രവേശന ട്രയല്‍ അലോട്ട്മെന്റ് 23ന് ഉച്ചയ്ക്ക് രണ്ടിന് പ്രസിദ്ധീകരിക്കും. ഒപ്ഷനുകള്‍ 24 വരെ പുനഃക്രമീകരിക്കാം. വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കോളജ് കോഴ്സ് ഒപ്ഷന്‍ ഡ്രാഗ് ആൻഡ് ഡ്രോപ് സൗകര്യം ഉപയോഗിച്ച് പുഃനക്രമീകരിക്കാം. പുതിയ കോളജോ, കോഴ്സുകളോ കൂട്ടിച്ചേര്‍ക്കാനോ ഒഴിവാക്കാനോ സാധിക്കുന്നതല്ല. പുനഃക്രമീകരണം നടത്തുന്നവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് 24നകം എടുക്കണം. ഒന്നാം അലോട്ട്മെന്റ് 28നും രണ്ടാം അലോട്ട്മെന്റ് ഒക്ടോബര്‍ അഞ്ചിനും പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും.
അദീബെ ഫാസില്‍ ഗ്രേഡ് കാര്‍ഡ് ഫെബ്രുവരി ആറിന് പ്രസിദ്ധീകരിച്ച അദീബെ ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷ ഏപ്രില്‍ 2019 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും.
പരീക്ഷാ അപേക്ഷ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (സിബിസിഎസ്എസ്2019 സിലബസ്2019 പ്രവേശനം മാത്രം) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ ബികോം/ ബിബിഎ/ ബിഎ മള്‍ട്ടിമീഡിയ/ബിസിഎ/ ബികോം ഓണേഴ്സ്/ ബികോം വൊക്കേഷണല്‍/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിഎച്ച്എ/ ബികോം പ്രഫഷണല്‍/ ബിവോക്/ ബിടിഎ/ ബിഎ വിഷ്വല്‍ കമ്യൂണിക്കേഷന്‍/ ബിഎ ഫിലിം ആൻഡ് ടെലിവിഷന്‍/ ബിഎ മള്‍ട്ടിമീഡിയ/ ബിഎ അഫ്സല്‍ഉല്‍ഉലമ റഗുലര്‍ പരീക്ഷക്ക് പിഴകൂടാതെ ഒക്ടോബര്‍ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 14 വരെയും ഫീസടച്ച് ഒക്ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ (സിയുസിബിസിഎസ്എസ് 2015 മുതല്‍ 2018 വരെ പ്രവേശനം) ബിഎ/ ബിഎസ്.സി/ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ബികോം/ബിബിഎ/ ബിഎ മള്‍ട്ടിമീഡിയ/ ബിസിഎ/ ബികോം ഓണേഴ്സ്/ ബികോം വൊക്കേഷണല്‍/ ബിഎസ്ഡബ്ല്യൂ/ ബിടിഎച്ച്എം/ ബിവിസി/ ബിഎംഎംസി/ ബിഎച്ച്എ/ ബികോം പ്രഫഷണല്‍/ ബിടിഎഫ്പി/ ബിവോക്/ ബിടിഎ/ ബിഎ വിഷ്വല്‍ കമ്യൂണിക്കേഷന്‍/ ബിഎ ഫിലിം ആന്‍ഡ് ടെലിവിഷന്‍/ ബിഎ മള്‍ട്ടിമീഡിയ/ ബിഎ അഫ്സല്‍ഉല്‍ഉലമ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബര്‍ ഏഴുവരെയും 170 രൂപ പിഴയോടെ ഒക്ടോബര്‍ 14 വരെയും ഫീസടച്ച് ഒക്ടോബര്‍ 16 വരെ രജിസ്റ്റര്‍ ചെയ്യാം. 2015 പ്രവേശനക്കാര്‍ക്ക് ഇത് അവസാന അവസരമായിരിക്കും.
നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴില്‍ നാക് അക്രഡിറ്റേഷനുള്ള ഗവണ്മെന്റ്, എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ നിന്ന് 202021 അധ്യയന വര്‍ഷത്തേക്ക് ഇന്നൊവേറ്റീവ്/ ഇന്റര്‍ ഡിസിപ്ലിനറി കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 23 വരെ നീട്ടി. അപേക്ഷയുടെ സ്കാന്‍ ചെയ്ത പകര്‍പ്പ്
[email protected] എന്ന ഇമെയിലിലേക്ക് അയക്കണം. ഷെഡ്യൂള്‍ഡ് കാസ്റ്റ്, കമ്യൂണിറ്റി ട്രസ്റ്റുകള്‍ നടത്തുന്ന എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകള്‍ക്ക് നാക് അക്രഡിറ്റേഷന് നിര്‍ബന്ധമില്ല. അപേക്ഷയുടെ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സര്‍വകലാശാലയുടെയോ സിഡിസിയുടെയോ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റൂം ബോയ്: യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 30നകം അയക്കണം റൂം ബോയ് കം ബെയറര്‍ തസ്തികയില്‍ 2018 ഏപ്രിലില്‍ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി അപേക്ഷയില്‍ കാണിച്ചിരിക്കുന്ന യോഗ്യത തെളിയിക്കുന്ന രേഖകള്‍ സ്കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റില്‍ 30നകം
[email protected] എന്ന ഇമെയിലിലേക്ക് അയക്കണം. യോഗ്യരായവരുടെ പേര് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍ (www.uoc.ac.in).
പ്രോഗ്രാമര്‍ അഭിമുഖം പ്രോഗ്രാമര്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി രേഖകള്‍ സമര്‍പ്പിച്ചവരില്‍ നിന്നും യോഗ്യരായി തെരഞ്ഞെടുത്തവര്‍ക്ക് അഭിമുഖം 28ന് രാവിലെ 10.30ന് ഓണ്‍ലൈനായി നടത്തും. യോഗ്യരായവരുടെ പേര് വിവരങ്ങളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.