എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി: അസൈൻമെന്റ് സമർപ്പിക്കണം
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓണ്‍ലൈൻ എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ) എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർഥികളിൽ ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകളിലെ ഇന്േറണൽ പരീക്ഷക്ക് ഹാജരാകാത്തവരും മിനിമം മാർക്ക് ലഭിക്കാത്തവരും നിശ്ചിത വിഷയത്തിൽ അസൈൻമെന്റ് സമർപ്പിക്കണം. സിഎച്ച്എംകെ ലൈബ്രറിയിൽ നിന്നുള്ള പ്ലേജിയറിസം റിപ്പോർട്ട് സഹിതമാണ് അസൈൻമെന്റ് നൽകേണ്ടത്. അസൈൻമെന്റ് വിഷയങ്ങളും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരുടെ വിവരങ്ങളും സിഡിഒഇ വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റ് സി.ഡി.ഒ.ഇയിൽ സമർപ്പിക്കേണ്ട അവസാന തീയതി 15.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 2018 പ്രവേശനം എസ്ഡിഇ വിദ്യാർഥികൾക്കുള്ള ഒന്ന്ുമുതൽ നാലു വരെ സെമസ്റ്റർ/പ്രഥമ ആന്റ് അവസാന വർഷ എംഎ/എംഎസ് സി/എംകോം സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് മെയ് 31 വരെ അപേക്ഷിക്കാം. ലിങ്ക് മെയ് ഏഴു മുതൽ വീണ്ടും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓണ്‍ലൈൻ എഡ്യുക്കേഷൻ (മുൻ എസ്ഡിഇ)/പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബിഎ/ ബികോം/ബിബിഎ/ബിഎസ് സി/ബിഎ അഫ്സൽഉൽഉലമ (സിബിസിഎസ്എസ് യുജി 2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് യുജി) ഏപ്രിൽ 2024 (2021 ആന്റ് 2022 പ്രവേശനം), ഏപ്രിൽ 2023 (2019 ആൻഡ് 2020 പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂണ്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.