പിജി/ ഇന്റഗ്രേറ്റഡ് പിജി: ഓണ്‍ലൈൻ രജിസ്ട്രേഷനും തിരുത്തലുകളും നടത്താം
202425 അധ്യയന വർഷത്തെ കാലിക്കട്ട് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ ഇന്റഗ്രേറ്റഡ് പിജി/ പ്രൊജക്ട് മോഡ് ഡിപ്ലോമ, സർവകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബിപിഎഡ്, ബിപിഇഎഡ് ഇന്റഗ്രേറ്റഡ്, എംപിഎഡ്, എംസിഎ, എംഎസ്ഡബ്ല്യു, എംഎ ജേർണലിസം ആന്റ് മാസ് കമ്യൂണിക്കേഷൻ, എംഎസ് സി ഹെൽത്ത് ആന്റ് യോഗ തെറാപ്പി, എംഎസ് സി ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്കായി (സിയുസിഎടി 2024) ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകൾ (പേര്, ജനന തീയതി, മൊബൈൽ നന്പർ, ഇമെയിൽ ഐഡി, ബിരുദ രജിസ്റ്റർ നന്പർ എന്നിവ ഒഴികെ) വരുത്തുന്നതിനുമുള്ള സൗകര്യം 12ന് വൈകീട്ട് അഞ്ചുവരെ ലഭിക്കും. ഒരു തവണ മാത്രമേ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകുകയുള്ളൂ. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
പിഎച്ച്ഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം
കാലിക്കട്ട് സർവകലാശാല പഠന വകുപ്പുകളിലെയും മറ്റു അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസർച്ച് ഗൈഡുമാർ, വകുപ്പ് തലവ·ാർ എന്നിവർ 2024 പിഎച്ച്ഡി പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സർവകലാശാലാ വെബ്സൈറ്റിൽ പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന ഒഴിവുകൾ കോളേജ്/ ഡിപ്പാർട്മെന്റ് പോർട്ടലിൽ ലഭ്യമായ ലിങ്കിൽ 20നകം അപ്ലോഡ് ചെയ്യേണ്ടതാണ്. സർവകലാശാലാ പഠന വകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും വകുപ്പ് തലവ·ാർ അതത് കേന്ദ്രങ്ങളിലെ എല്ലാ അംഗീകൃത റിസർച്ച് ഗൈഡുമാരും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അവസാന തീയതിക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളും ബന്ധപ്പെട്ട പരാതികളും പിന്നീട് പരിഗണിക്കുന്നതല്ല.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബികോം/ ബിബിഎ/ ബിഎച്ച്എ/ ബിടിഎച്ച്എം/ ബിഎ/ ബിഎസ്ഡബ്ല്യൂ/ ബിസിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റീവ് പാറ്റേണ്‍/ ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ബിഎ ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ/ബിഎ മൾട്ടിമീഡിയ/ ബിഎ അഫ്സൽഉൽഉലമ / (2020 പ്രവേശനം മുതൽ) ബിഎ ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ/ബിടിഎ/ ബിഎസ് സി മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ (സിബിസിഎസ്എസ്യുജി) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മഞ്ചേരി കഐഎച്ച്എം യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ ബികോം (കന്പ്യൂട്ടർ അപ്ലിക്കേഷൻ) വൊക്കേഷണൽ സ്ട്രീം (സിബിസിഎസ്എസ് യുജി 2019 പ്രവേശനം മാത്രം) ഏപ്രിൽ 2024 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂണ്‍ 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
സർവകലാശാല എൻജിനീയറിംഗ് കോളേജിലെ (സിയു ഐഇടി) ഏഴാം സെമസ്റ്റർ ബിടെക് നവംബർ 2023 (2020 പ്രവേശനം മാത്രം), ഏപ്രിൽ 2023 (2019 പ്രവേശനം മാത്രം) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ/ സൂക്ഷ്മപരിശോധനാ ഫലം
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് സെമസ്റ്റർ എംബിഎ സെപ്റ്റംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ/സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംകോം (2004 മുതൽ 2016 വരെ പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ തടഞ്ഞു വച്ച പുനർമൂല്യനിർണയ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.