University News
സർവകലാശാല സംശയങ്ങൾ
ഐ​ഐ​ടി ഡ​ൽ​ഹി ഡി​സൈ​ൻ പ​ഠ​ന​ത്തി​നാ​യി പു​തി​യ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​മോ ?

അ​രു​ൺ​കു​മാ​ർ, പൂ​ത്തോ​ട്ട

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ​ഐ​ടി) ഡ​ൽ​ഹി ഡി​സൈ​ൻ പ​ഠ​ന​ത്തി​നാ​യി പു​തി​യ ബി​രു​ദ​ത​ല പ്രോ​ഗ്രാം തു​ട​ങ്ങാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. 20212022 അ​ധ്യ​യ​ന​വ​ർ​ഷം​ത​ന്നെ ഈ ​പ്രോ​ഗ്രാം ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഐ​ഐ​ടി ഡ​ൽ​ഹി. ബാ​ച്ചി​ല​ർ ഇ​ൻ ഡി​സൈ​ൻ എ​ന്ന പ്രോ​ഗ്രാ​മി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്കു​ന്ന രീ​തി​യെ​ക്കു​റി​ച്ച് ഏ​ക​ദേ​ശം ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം ര​ണ്ടു മാ​ർ​ഗ​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​കോ​ഴ്സി​നു പ്ര​വേ​ശ​നം ല​ഭി​ക്കും. JEE Advanced പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും ഒ​ന്നാ​മ​ത്തെ രീ​തി. ഇ​തു​കൂ​ടാ​തെ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് കോ​മ​ൺ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ ഫോ​ർ ഡി​സൈ​ൻ (UCEED) എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ഈ ​കോ​ഴ്സി​ലേ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​കും. 20212022 അ​ധ്യ​യ​ന​വ​ർ​ഷം ഡി​സൈ​ൻ കോ​ഴ്സ് ആ​രം​ഭി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഐ​ഐ​ടി ഡ​ൽ​ഹി, ഡ​യ​റ​ക്ട​ർ വി. ​രാം​ഗോ​പാ​ൽ റാ​വു അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം ഈ ​വ​ർ​ഷം ഈ ​പ്രോ​ഗ്രാം തു​ട​ങ്ങു​ന്ന​തി​നെ ചി​ല​പ്പോ​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം.

നി​യ​മ​പ​ഠ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന സി​എ​ൽ​എ​ടി 2021 നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​ക്കാ​മോ ‍?

വി​നോ​ദ് ബാ​ല​കൃ​ഷ്ണ​ൻ, ഇ​ടു​ക്കി

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 23 നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്ക് ബി​രു​ദ ബി​രു​ദാ​ന​ന്ത​ര നി​യ​മ പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി എ​ല്ലാ വ​ർ​ഷ​വും ഈ 23 ​ദേ​ശീ​യ നി​യ​മ പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഏ​തി​ന്‍റെ​യെ​ങ്കി​ലും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് കോ​മ​ൺ ലോ ​അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (CLAT).
2021 ൽ ​ന​ട​ക്കാ​ൻ പോ​കു​ന്ന UGCLAT ര​ണ്ടു മ​ണി​ക്കൂ​റു​ള്ള 150 മ​ൾ​ട്ടി​പ്പി​ൾ ചോ​യി​സ് ചോ​ദ്യ​ങ്ങ​ള​ട​ങ്ങു​ന്ന പ​രീ​ക്ഷ​യാ​ണ് ഓ​രോ ചോ​ദ്യ​ത്തി​നും ഒ​രു മാ​ർ​ക്കാ​യി​രി​ക്കും ല​ഭി​ക്കു​ക. തെ​റ്റു​ന്ന ഉ​ത്ത​ര​ത്തി​ന് 0.25 മാ​ർ​ക്ക് കു​റ​യ്ക്കും. 150 ചോ​ദ്യ​ങ്ങ​ൾ അ​ഞ്ച് ഭാ​ഗ​ങ്ങ​ളാ​യാ​ണ്.
ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, ജ​ന​റ​ൽ നോ​ള​ഡ്ജ് അ​ട​ക്കം ലീ​ഗ​ൽ റീ​സ​ണിം​ഗ്, ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ്, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ടെ​ക്നി​ക്ക്.
മു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ളു​ടെ എ​ണ്ണ​വും വെ​യി​റ്റേ​ജും (ശതമാനം) ചു​വ​ടെ ചേ​ർ​ക്കു​ന്നു.

ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് 2832 ചോ​ദ്യ​ങ്ങ​ൾ. 20 ശ​ത​മാ​നം
ക​റ​ന്‍റ് അ​ഫ​യേ​ഴ്സ്, ജി​കെ 3539 ചോ​ദ്യ​ങ്ങ​ൾ 25 ശ​ത​മാ​നം
ലീ​ഗ​ൽ റീ​സ​ണിം​ഗ് 3539 ചോ​ദ്യ​ങ്ങ​ൾ 25 ശ​ത​മാ​നം
ലോ​ജി​ക്ക​ൽ റീ​സ​ണിം​ഗ് 2832 ചോ​ദ്യ​ങ്ങ​ൾ 20 ശ​ത​മാ​നം
ക്വാ​ണ്ടി​റ്റേ​റ്റീ​വ് ടെ​ക്നി​ക് 1317 ചോ​ദ്യ​ങ്ങ​ൾ പ​ത്തു ശ​ത​മാ​നം

ബാ​ബു പ​ള്ളി​പ്പാ​ട്ട്
9496181703
babu.mguegmail.com
More News