എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: എന്ജിനിയറീംഗ്/ആര്കിടെക്ചര്/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കീം2024 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ എന്ന ലിങ്ക് മുഖേന ഏപ്രില്‍ 17 വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ സര്‍ട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുമോ ഒരു അപേക്ഷ മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും.
മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റിലെ കീം2024 ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിച്ച് നീറ്റ് യുജി 2024 പരീക്ഷ എഴുതി യോഗ്യത നേടണം.
ആര്കിടെക്ചര് കോഴ്സിലേക്ക് പ്രവേശം ആഗ്രഹിക്കുന്നവര്‍ മേല്‍ പറഞ്ഞ സൈറ്റിലെ കീം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് മുഖേന അപേക്ഷ സമര്‍പ്പിച്ച് കൗണ്‍സില്‍ ഓഫ് ആര്കിടെക്ചര് നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടണം. പ്രോസ്പെക്ടസിനും വിശദമായ വിജ്ഞാപനത്തിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക.