University News
പിജി / ഇന്‍റഗ്രേറ്റഡ് പിജി പൊതുപ്രവേശന പരീക്ഷയ്ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാം
202425 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി /ഇന്‍റഗ്രേറ്റഡ് പിജി, സര്‍വകലാശാല സെന്‍ററുകളിലെ എംസിഎ, എംഎസ്ഡബ്ല്യു., ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എംപിഎഡ്, ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ്, എംഎസ്ഡബ്ല്യു, എംഎ ജേര്‍ണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി, എംഎസ്‌സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷക്ക് (കുസാറ്റ്) ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ രജിസ്റ്റർ ചെയ്യാം. സർവകലാശാലാ പഠനവകുപ്പുകളിലെ ഓരോ പ്രോഗ്രാമുകളിലും ആകെയുള്ള സീറ്റുകളിൽ പത്ത് ശതമാനം കേരളീയരല്ലാത്തവർക്കായി അഖിലേന്ത്യാ സംവരണമാണ്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബിപിഎഡ് / പിജി പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍ / വര്‍ഷ യുജി വിദ്യാര്‍ഥികള്‍ക്കും, ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ഓരോ പ്രോഗ്രാമിനും ജനറൽ വിഭാഗത്തിന് 580/ രൂപയും എസ്‌സി / എസ്ടി വിഭാഗത്തിനിന് 255 രൂപയുമാണ് (എൽഎൽഎം പ്രോഗാമിന് ജനറൽ വിഭാഗത്തിന് 790 രൂപയും എസ്‌സി / എസ്ടി വിഭാഗത്തിനിന് 370 രൂപയുമാണ്) അപേക്ഷാ ഫീസ്. ഓരോ അധിക പ്രോഗ്രാമിനും 85 രൂപ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 04942407016, 2407017.

പുനർമൂല്യനിർണയ അപേക്ഷ

വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം / ബിബിഎ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023, മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ അപേക്ഷാ തീയതി ഏപ്രിൽ നാല് വരേക്ക് നീട്ടി.

കോൺടാക്ട് ക്ലാസ്

കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിന് കീഴിൽ രണ്ടാം സെമസ്റ്റർ ബിഎ / ബികോം / ബിബിഎ (സിബിസിഎസ്എസ് 2023 പ്രവേശനം) വിദ്യാർഥികൾക്കായുള്ള കോൺടാക്ട് ക്ലാസുകൾ ഏപ്രിൽ 20ന് തുടങ്ങും. ഐഡി കാർഡ് സഹിതം ഹാജരാകേണ്ടതാണ്. വിശദമായ സമയക്രമം സിഡിഒഇ വെബ്‌സൈറ്റിൽ. https://sde.uoc.ac.in/ ഫോൺ: 04942400288, 2407356.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ വിവിധ പിജി (സിബിസിഎസ്എസ്) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും നവംബർ 2022 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

എസ്ഡിഇ മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് നവംബർ 2022 (2020 ആൻഡ് 2019 പ്രവേശനം), നവംബർ 2023 (2022 ആൻഡ് 2021 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 12 വരെ അപേക്ഷിക്കാം.
More News