University News
സമ്മർ കോച്ചിംഗ് ക്യാമ്പ്
കാലിക്കട്ട് സർവകലാശാല ഏഴ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി 2024 വർഷത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. ഹാൻഡ്ബാൾ, ഫുട്ബാൾ, വോളിബാൾ, അത്ലറ്റിക്സ്, ക്രിക്കറ്റ്, സോഫ്റ്റ്ബാൾ / ബേസ്ബാൾ, ഖോഖോ, കബഡി, ജൂഡോ, തായ്ക്വോണ്ടോ, ബാസ്കറ്റ്ബാൾ, തുടങ്ങിയവയുടെ കോച്ചിംഗ് ക്യാമ്പ് 16 മുതൽ 20 വരെ നടത്തുന്നു. ബാസ്കറ്റ്ബാൾ, സ്വിമ്മിംഗ് തുടങ്ങിയ ഇനത്തിലെ രണ്ടാമത്തെ ബാച്ച് മെയ് രണ്ടു മുതൽ 31 വരെയും നടക്കും. സർവകലാശാലാ കോച്ചുമാരുടെ നേതൃത്വത്തിൽ സർവകലാശാലയിലെ ഇൻഡോർ / ഔട്ട് ഡോർ സ്റ്റേഡിയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാവും സമ്മർ കോച്ചിംഗ് ക്യാമ്പ് നടത്തുക.

പരീക്ഷ

പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾ മേയ് 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (സിസിഎസ്എസ്) നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
More News