University News
മൂല്യനിർണയ ക്യാമ്പിൽ മാറ്റം
16 മുതൽ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യുജി നവംബർ 2023 (സിയുസിബിസിഎസ്എസ് ആൻഡ് സിബിസിഎസ്എസ്) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളായി തെരഞ്ഞെടുക്കപ്പെട്ട ഗവ. കോളജ് മലപ്പുറം, ഗവ. വിക്ടോറിയ കോളജ് എന്നിവ യഥാക്രമം എൻഎസ്എസ് കോളജ് മഞ്ചേരി, മേഴ്സി കോളജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി. മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട തീയതികളിൽ രാവിലെ 9.30ന് തന്നെ ഹാജരാകേണ്ടതാണ്.

ബിടെക് പ്രവേശനം

കാലിക്കട്ട് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ടെക്നോളജിയിൽ 2024 2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, പ്രിന്‍റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. KEAM എക്സാം എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 9567172591.

ജൂണിയര്‍ റിസര്‍ച്ച് ഫെലോ

കാലിക്കട്ട് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പില്‍ ഡിഎസ്ടി എസ്ഇആര്‍ബി കോർ റിസർച്ച് ഗ്രാൻഡ് (സിആർജി) പ്രൊജക്ടിനു കീഴില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സി. പ്രമോദ്, പ്രിന്‍സിപ്പൽ ഇന്‍വെസ്റ്റിഗേറ്റര്‍, ഡിഎസ്ടി എസ്ഇആര്‍ബി കോർ റിസർച്ച് ഗ്രാൻഡ് (സിആർജി) പ്രോജക്ട്, അസി. പ്രഫസർ, ബോട്ടണി പഠന വകുപ്പ്, കാലിക്കട്ട് സര്‍വകലാശാലാ, മലപ്പുറം 673635. ഇമെയില്‍: [email protected]. ഫോൺ: 9446992507.

പരീക്ഷാഫലം

എസ്ഡിഇ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2023 ആൻഡ് നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി, എഎഫ്‌യു (സിബിസിഎസ്എസ് 2019 മുതൽ പ്രവേശനം ആൻഡ് സിയുസിബിസിഎസ്എസ്യുജി 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്ഡിഇ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎ ഫിലോസഫി, എംഎ മലയാളം ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News