2023 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്സി കന്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) (161) (റെഗുലർ 2021 അഡ്മിഷൻ &സപ്ലിമെന്ററി 2019 2020 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ഏപ്രിൽ 04 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ
&സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് റെഗുലർ വിദ്യാർത്ഥികൾ ആറിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. റെഗുലർ വിദ്യാർത്ഥികളുടെ
അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾവെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഫിലോസഫി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 – 2022 അഡ്മിഷൻ) വിദ്യാർഥികൾ 11 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി, കൗണ്‍സിലിംഗ് സൈക്കോളജി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഒൻപതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
വൈവവോസി
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യൂ) (315) പരീക്ഷയുടെ വൈവവോസി അഞ്ചു മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാത്തീയതി പുനഃക്രമീകരിച്ചു
2024 ഏപ്രിൽ 26 ന് നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരി ച്ചിരിക്കുന്നു. പരീക്ഷാ
കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ആറാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം (ന്യൂജനറേഷൻ ഡബിൾ
മെയിൻ കോഴ്സുകൾ) (റെഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) ഏപ്രിൽ 2024 ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 08 വരെയും 150 രൂപ പിഴയോടെ 11 വരെയും 400 രൂപ പിഴയോടെ 13 വരെയും ടഘഇങ പോർട്ടൽ മുഖേന ഓാണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.