2018 സെപ്റ്റംബർ/ഒക്ടോബറിൽ നടത്തിയ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ നാലാം സെമസ്റ്റർ പരീക്ഷകളുടെ വൈവ പരീക്ഷ ഇന്ന് അഞ്ചൽ സെന്റ് ജോണ്‍സ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
2018 ഓഗസ്റ്റിൽ നടത്തിയ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി നാലാം സെമസ്റ്റർ പരീക്ഷയുടെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ 29, 31 തീയതികളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മെരിറ്റ് സ്കോളർഷിപ്പ്
വിവിധ ഡിപ്പാർട്ട്മെന്റുകളിലും ഓട്ടോണമസ് ഒഴികെയുള്ള അഫിലിയേറ്റഡ് കോളജുകളിലും 201718 വർഷം വിവിധ ബിരുദ/ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും 201617 വർഷം ബിടെക്/എൽഎൽബി/ബിഎഡ് കോഴ്സുകൾക്കും പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്നും യൂണിവേഴ്സിറ്റി മെരിറ്റ് സ്കോളർഷിപ്പിനുളള അപേക്ഷ ക്ഷണിക്കുന്നു. കോളജ്/ഡിപ്പാർട്ട്മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുളള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി നവംബർ മൂന്ന്. വിശദവിവരങ്ങൾ www.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.