2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബയോകെമിസ്ട്രി, പോളിമർ കെമിസ്ട്രി, സുവോളജി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 12, 14, 27 തീയതി മുതൽ അതതു കോളജുകളിൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവ വോസി വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എംകോം (ഫൈനൽ) സപ്ലിമെന്ററി, എംഎസ്സി മാത്തമാറ്റിക്സ് സപ്ലിമെന്ററി എന്നിവയുടെ വൈവ വോസി പരീക്ഷകൾ 14ന് രാവിലെ 10 മുതൽ സർവകലാശാലയുടെ പാളയത്തുളള എസ്ഡിഇ കേന്ദ്രത്തിൽ നടത്തും.
ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്സൈറ്റിൽ സർവകലാശാലയിൽ നിന്നും 2003 ഏപ്രിൽ മുതൽ 2017 ജൂലൈ വരെയുളള കാലയളവിൽ ബിരുദാനന്തര ബിരുദ പരീക്ഷ പാസായവരുടെ ഡിഗ്രി സർട്ടിഫിക്കറ്റ് നാഡ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി cvl.nad.co.inഎന്ന നാഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്പോൾ ലഭിക്കുന്ന അക്നോളജ്മെന്റ് ഫോം, പി.ജി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവയുമായി 2003 2012 വർഷത്തിലുളളവർ 18, 19, 21, 22 തീയതികളിലും 2013 2017 വർഷത്തിലുളളവർ 2019 ഫെബ്രുവരി 23, 25, 26, 27, 28 തീയതികളിലും സർവകലാശാല പരീക്ഷാ കണ്ട്രോളർ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന നാഡ് സെല്ലിനെ സമീപിക്കുക. വിശദവിവരങ്ങൾക്ക്: exams.keralauniversity.ac.in, www.nad.gov.in
email:
[email protected]
ടൈംടേബിൾ
ഒന്നും മൂന്നും സെമസ്റ്റർ (പഞ്ചവത്സരം) (2011 12 അഡ്മിഷന് മുൻപുളളത്) എൽഎൽബി പരീക്ഷകൾ യഥാക്രമം 27 നും മാർച്ച് 13 നും ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഒക്ടോബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
ഓണ്ലൈൻ രജിസ്ട്രേഷൻ
യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം 2015, 2016 അഡ്മിഷൻ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ ബിടെക് ഡിഗ്രി (2013 സ്കീം) മാർച്ച് 2019 (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 19 വരെയും 125 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2019 മാർച്ചിൽ നടക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (2015 സ്കീം റെഗുലർ & സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് 13 വരെയും 50 രൂപ പിഴയോടെ 15 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 മാർച്ചിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ എംഎഡ് (2018 സ്കീം റെഗുലർ & 2015 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് 18 വരെയും 50 രൂപ പിഴയോടെ 21 വരെയും 125 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 16നു രാവിലെ 9.30 മുതൽ തിരുവനന്തപുരം പിഎംജിയിലുളല സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വച്ച് ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 80 ഒഴിവുകളിലേയ്ക്കും, പ്ലസ്ടു/തത്തുല്യ യോഗ്യതയുളളവർക്കായി സെയിൽസ് ഓഫീസറിന്റെ 50 ഒഴിവുകളിലേയ്ക്കുമായാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പ്രായപരിധി: 26 വയസ്. തിരുവനന്തപുരം ജില്ലയിലാണ് ഒഴിവുകൾ. പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 14നു രാത്രി 12നു മുൻപായി എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 2304577 എന്ന നന്പറിൽ ഓഫീസ് പ്രവർത്തി സമയത്ത് ബന്ധപ്പെടുക.
പിഎച്ച്ഡി നൽകി
എസ്.ശാലിനി , ധന്യ ബി. ചന്ദ്രൻ, വി.എസ്. ശ്രീലക്ഷ്മി (എഡ്യൂക്കേഷൻ), എൻ.എം. ബാബു (ഇംഗ്ലീഷ്), ടോം ആന്റണി (കൊമേഴ്സ്), എ. റിയാസ് (മാത്തമാറ്റിക്സ്), എ.ബി .ശ്രീബ (ഫിസിക്സ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.