University News
പി​​ജി പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​നു മാ​​റ്റം
25ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കേ​​ണ്ട മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ പി​​ജി പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ന​​ട​​ക്കും. എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട​​വ​​ർ അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​ക​​ണം. പ​​രീ​​ക്ഷ സ​​മ​​യ​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല. മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മു​​ൻ നി​​ശ്ച​​യ​​പ്ര​​കാ​​രം എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ​​ത്ത​​ന്നെ ന​​ട​​ക്കും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സു​​വോ​​ള​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ജ​​നു​​വ​​രി 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ മാ​​ർ​​ച്ച് അ​​ഞ്ചു​​മു​​ത​​ൽ എ​​ട്ടു​​വ​​രെ കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പ​​രീ​​ക്ഷ​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള എ​​ക്സാ​​മി​​ന​​ർ​​മാ​​രു​​ടെ സ​​മി​​തി യോ​​ഗം 28ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ​​ഭ​​വ​​ന്‍റെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ രാ​​വി​​ലെ 11ന് ​​കൂ​​ടും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി ആ​​ൻ​​ഡ് ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ (സി​​ബി​​സി​​എ​​സ്, 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 26 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ ഫ​​ലം

2018 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ, ബി​​എ​​സ്‌​സി, ബി​​കോം (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2013 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് (റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ബെ​​റ്റ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും മാ​​ർ​​ച്ച് 11 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യു​​ജി പ​​രീ​​ക്ഷ ചെ​​യ​​ർ​​മാ​ന്മാ​​രു​​ടെ യോ​​ഗം 25ന്

​​നാ​​ല്, ആ​​റ് സെ​​മ​​സ്റ്റ​​ർ യു​​ജി (മാ​​ർ​​ച്ച് 2019) പ​​രീ​​ക്ഷ​​ക​​ളു​​ടെ ചെ​​യ​​ർ​​മാ​ന്മാ​രു​​ടെ യോ​​ഗം 25ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.

ലൈ​​ബ്ര​​റി അ​​സി​​സ്റ്റ​​ന്‍റ്

എം​​ജി​​യി​​ൽ ദി​​വ​​സ​ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി ലൈ​​ബ്ര​​റി അ​​സി​​സ്റ്റ​​ന്‍റു​​മാ​​രെ നി​​യ​​മി​​ക്കു​​ന്നു. 179 ദി​​വ​​സ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. 600 രൂ​​പ​​യാ​​ണ് ദി​​വ​​സ​ വേ​​ത​​നം. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ഏ​​തെ​​ങ്കി​​ലും വി​​ഷ​​യ​​ത്തി​​ലു​​ള്ള ബി​​രു​​ദ​​ത്തോ​​ടൊ​​പ്പം ബി​​എ​​ൽ​​ഐ​​സി​​യു​​മാ​​ണ് യോ​​ഗ്യ​​ത. വാ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ മാ​​ർ​​ച്ച് അ​​ഞ്ചി​​നു രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല കാ​​ര്യാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കും. അ​പേ​ക്ഷ​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​മാ​യി പ​​ക​​ർ​​പ്പു​​ക​​ളും അ​​സ​​ലും സ​​ഹി​​തം രാ​​വി​​ലെ 9.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗം ബ്ലോ​​ക്കി​​ലു​​ള്ള എ​​ഡി എ​​അ​​ഞ്ച് സെ​​ക്ഷ​​നി​​ൽ എ​​ത്ത​​ണം.