Letters
റെയിൽ, ബസ് സ്റ്റേഷനുകളിൽ ലൈബ്രറി വേണം
റെയിൽ, ബസ് സ്റ്റേഷനുകളിൽ  ലൈബ്രറി വേണം
Wednesday, May 1, 2024 12:19 AM IST
ക​രി​പ്പുർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റും വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി​യും ചേ​ർ​ന്നു സൗ​ജ​ന്യ ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത് ശ്ലാ​ഘ​നീ​യ​മാ​ണ്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​റെസ​മ​യം കാ​ത്തി​രി​ക്കേ​ണ്ടിവ​രു​മ്പോ​ൾ വാ​യ​ന​യി​ൽ ത​ല്പ​ര​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് ഇ​തേ​റെ പ്ര​യോജ​ന​പ്പെ​ടും. ഇ​തുപോ​ലെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും വാ​യ​നാ​യി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തു ന​ന്നാ​യി​രി​ക്കും. സ​ർ​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ശ്ര​മി​ച്ചാ​ൽ സാ​ധ്യ​മാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

മു​ര​ളീ​മോ​ഹ​ൻ, മ​ഞ്ചേ​രി