സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍: മുഖ്യകണ്ണി ഇബ്രാഹിം, റി​ക്രൂ​ട്ട്‌​മെ​ന്‍റ് ദുബായിൽ
Monday, October 18, 2021 3:17 PM IST
കോ​ഴി​ക്കോ​ട് : രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ പി​ടി​കൂ​ടി​യ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളു​ടെ ന​ട​ത്തി​പ്പു​കാ​രെ റി​ക്രൂ​ട്ട് ചെ​യ്ത​തു ദു​ബായിയി​ല്‍ വ​ച്ച്. സാ​മ്പ​ത്തി​ക​ ബാ​ധ്യ​ത​യു​ള്ള ബി​സി​ന​സു​കാ​​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​വ​രു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ്. മ​ത-​രാ​ഷ്‌ട്രീ​യ പ​ശ്ചാ​ത്ത​ലം വ​രെ വി​ശ​ദ​മാ​യ ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​ത്.

പി​ടി​യി​ലാ​യ പ​ല​ര്‍​ക്കും തി​വ്ര​സ്വാ​ഭാ​വ​മു​ള്ള ചി​ല സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡ് (എ​ടി​എ​സ്).

​ കേ​ര​ള​ത്തി​ലെ നാ​ലു ജി​ല്ല​ക​ളി​ലു​ള്‍​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​രു ഡ​സ​നി​ലേ​റെ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ ദു​ബായിയി​ല്‍ റി​ക്രൂ​ട്ട് ചെ​യ്ത മ​ല​യാ​ളി​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ പ​ങ്കു​ണ്ടെ​ന്നും എ​ടി​എ​സ് ക​ണ്ടെ​ത്തി.

എ​ടി​എ​സി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​യി​ലു​ള്‍​പ്പെ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്. ഡ​ല്‍​ഹി​യി​ലെ സ്‌​പെ​ഷ​ല്‍ സെ​ല്ലും ദ​രി​യാ​ഗ​ഞ്ച് പോ​ലീ​സും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പി​ടി​കൂ​ടി​യി​രു​ന്നു. ഈ​ ര​ണ്ട് അ​ന്വേ​ഷ​ണ​സം​ഘ​ങ്ങ​ളു​മാ​യി എ​ടി​എ​സ് സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ ആ​രം​ഭി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളും ഇ​തി​നാ​വ​ശ്യ​മാ​യ ചൈ​നീ​സ് നി​ര്‍​മി​ത ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത് ദു​ബായ് സം​ഘ​ത്തി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ്. കാ​ടാ​മ്പു​ഴ സ്വ​ദേ​ശി ഇ​ബ്രാ​ഹിം പു​ല്ലാ​ട്ടി​ല്‍, കോ​ട്ട​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​രാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ള്‍.

എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി​പ്പു​കാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ല്‍​കു​ന്ന​ത് ഇ​ബ്രാ​ഹി​മാ​യി​രു​ന്നു. ഇ​തു ദു​ബായ് സം​ഘ​ത്തി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ്.


വ്യാ​ജ സിം കാർഡ്

സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​വും കു​ഴ​ല്‍​പ​ണ ഇ​ട​പാ​ടു​കാ​രും മ​റ്റും ആ​ശ​യ ​വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ വ്യാ​ജ സിം​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് എ​ടി​എ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

വ്യാ​ജ തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന സിം​കാ​ര്‍​ഡു​ക​ള്‍ വ​ഴി യു​പി​ഐ ട്രാ​ന്‍​സേ​ഷ​നു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. വ്യാ​ജ​ സിം​കാ​ര്‍​ഡു​ക​ളാ​യ​തി​നാ​ല്‍ ഇ​ട​പാ​ടു​ക​ളു​ടെ ഉ​റ​വി​ടം എ​ളു​പ്പ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് എ​ടി​എ​സ് പ​റ​യു​ന്ന​ത്.

ക്രി​മി​ന​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഹ​ബ്

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചി​ലൂ​ടെ രാ​ജ്യ​ത്തെ ക്രി​മി​ന​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഹ​ബ്ബാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ ല​ക്ഷ്യം. സിം​കാ​ര്‍​ഡ് വ​ഴി​യു​ള്ള കു​റ്റാ​ന്വേ​ഷ​ണ രീ​തി​യെ ത​ക​ര്‍​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്.

ഇ​തു​വ​ഴി സ്വ​ര്‍​ണ​ക്ക​ട​ത്ത്, കു​ഴ​ല്‍​പ്പ​ണം ല​ഹ​രി ക​ച്ച​വ​ടം, ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി എ​ല്ലാ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. തെ​ളി​വു​ക​ളു​ണ്ടാ​വി​ല്ലെ​ന്നും അ​ഥ​വാ പി​ടി​കൂ​ടി​യാ​ല്‍ ടെ​ലി​ഫോ​ണ്‍ ത​ട്ടി​പ്പ് എ​ന്ന രീ​തി​യി​ല്‍ നി​യ​മ​ത്തി​നു മു​ന്നി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗ​വു​മാ​യി​രു​ന്നു ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ തു​ട​ര്‍​ന്നി​രു​ന്ന​ത്.

ഡ​ല്‍​ഹി, ഹ​രി​യാ​ന, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മും​ബൈ, തൂ​ത്തു​കു​ടി, മൈ​സൂ​രു, ചെ​ന്നൈ, എ​ര്‍​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്നു.