കു​ഞ്ഞി​നു വി​ഷം ന​ല്‍​കി അ​മ്മ ജീവനൊടുക്കിയ സം​ഭ​വം: ഡയറിയിൽ വെളിപ്പെടുത്തലുകൾ
Saturday, November 20, 2021 2:03 PM IST
ചെ​ങ്ങ​ന്നൂ​ര്‍: കു​ഞ്ഞി​നു വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യാ​യ അ​മ്മ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ ഭ​ർ​തൃ​വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളും തെ​ളി​വു​ക​ളു​മാ​യി യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി നെ​ടു​വേ​ലി​ല്‍ ഇ​ല്ല​ത്ത് സൂ​ര്യ​ന്‍ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ അദിതി (24), മ​ക​ന്‍ ക​ല്‍​ക്കി(4 മാ​സം) എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ഭ​ർ​തൃ വീ​ട്ടു​കാ​ര്‍​ക്കെ​തി​രെ ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

അ​ദിതിയു​ടെ മാ​താ​പി​താ​ക്ക​ളാ​യ ആ​ലാ വ​ട​ക്കും​മു​റി വ​ള​വി​ല്‍ വീ​ട്ടി​ല്‍ വി.​ശി​വ​ദാ​സ​ന്‍, ഭാ​ര്യ ഇ​ന്ദി​രാ​ദേ​വി അ​ന്ത​ര്‍​ജ​നം എ​ന്നി​വ​രാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഡയറിയിൽ എഴുതിയത്

അ​ദിതിയു​ടെ ഭ​ര്‍​ത്താ​വ് സൂ​ര്യ​ന്‍ ന​മ്പൂ​തി​രി​യും ഭ​ർ​തൃ​മാ​താ​വ് ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​ന​വും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ശേ​ഷം ഭ​ർ​തൃപി​താ​വ് ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി അദി​തിയെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ജീവനൊടുക്കിയ സംഭവത്തിനു ശേഷം അ​ദിതിയു​ടെ മു​റി​യി​ല്‍നി​ന്നു ല​ഭി​ച്ച ഡ​യ​റി​യി​ല്‍ പീ​ഡ​ന വി​വ​രം എ​ഴു​തി​രു​ന്ന​താ​യും മൊ​ബൈ​ലി​ല്‍ ഭർ​തൃ​വീ​ട്ടു​കാ​രു​ടെ മാ​ന​സി​ക പീ​ഡ​നം സ​ഹിക്കാ​ന്‍ വ​യ്യാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന വി​വ​രം ചി​ത്രീ​ക​രി​ച്ചു വ​ച്ചി​രു​ന്ന​താ​യും മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​നു കൊ​ടു​ത്ത പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളാ​യ അ​തി​ഥി​യു​ടെ ഡ​യ​റി​കു​റി​പ്പു​ക​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പു​തി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചെ​ങ്ങ​ന്നൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.