യു​വാ​വി​നു ക്രൂ​രമ​ര്‍​ദ​നം: ഗുണ്ടാ സംഘത്തിനായി തെരച്ചിൽ
Wednesday, November 24, 2021 12:28 PM IST
കൊ​ച്ചി: ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യി​ല്‍ യു​വാ​വി​നു ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. എ​റ​ണാ​കു​ള​ത്തു വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മാ​വേ​ലി​ക്ക​ര ഉ​മ്പേ​ര്‍​നാ​ട് ജോ​ണി ആ​ന്‍റ​ണി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

വാ​രി​യെ​ല്ലു​ക​ള്‍​ക്കു പ​രി​ക്കേ​റ്റ ഇ​യാ​ള്‍ ചികിത്സയ്ക്കു ശേഷം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി പു​ളി​യ​നം സ്വ​ദേ​ശി ത​മ്മ​നം ഫൈ​സ​ല്‍(​ആ​ലു​വ ഫൈ​സ​ല്‍), ആ​ലു​വ സ്വ​ദേ​ശി സു​ബ്ബ​രാ​ജ്, ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ സു​ന്ദ​ര​ന്‍, അ​നൂ​പ് എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്.

ക​ഴി​ഞ്ഞ 11 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ട​വ​ന്ത്ര ചെ​ല​വ​ന്നൂ​രി​ലെ മ​ര​ണ​വീ​ട്ടി​ല്‍ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ജോ​ണി ആ​ന്‍റ​ണി. ഇ​യാ​ളെ അ​വി​ടെ​നി​ന്നു ത​മ്മ​നം ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

അ​വി​ടെ​നിന്നു പി​ടി​ച്ചു​കൊ​ണ്ടു​പോ​യി ച​ളി​ക്ക​വ​ട്ട​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു മ​ര്‍​ദി​ച്ചു. അ​തി​നു ​ശേ​ഷം അ​ങ്ക​മാ​ലി​യി​ലെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു ന​ഗ്ന​നാ​ക്കി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. പി​ന്നീ​ട് ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഇ​യാ​ളെ എ​ത്തി​ച്ച​ശേ​ഷം ഗു​ണ്ടാ സം​ഘം മ​ട​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

മ​ര്‍​ദി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്നും ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റി​യി​ച്ചു.