56 ഷെഡ്യൂൾ, 256 കണ്ടക്ടർമാർ! ഇഷ്ട ഡിപ്പോയിലെ ഇടിച്ചുകയറ്റം പൊളിക്കാൻ കെഎസ്ആർടിസി
Tuesday, September 7, 2021 3:28 PM IST
ചാ​ത്ത​ന്നൂ​ർ: കെ എ​സ്ആ​ർടിസിൽ ജോലി ചെയ്യാൻ ഇഷ്ട ഡിപ്പോയിൽ ഇടിച്ചുകയറുന്ന പരിപാടി ഇനി നടക്കില്ലെന്നു സൂചന. ചില ഡിപ്പോകളിൽ ആവശ്യത്തിലേറെ ജീവനക്കാരുള്ളപ്പോൾ ചിലേടങ്ങളിൽ ആളില്ലാതെ വിഷമിക്കുകയാണ്.

രാഷ്‌ട്രീ​യ സ്വാ​ധീ​നം

രാഷ്‌ട്രീ​യ സ്വാ​ധീ​ന​വും മ​റ്റും ഉ​പ​യോ​ഗി​ച്ച് ഇ​ഷ്ട​ഡി​പ്പോ​ക​ളി​ൽ നി​യ​മ​നം ത​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​ണ് കോ​ർ​പ്പ​റേ​ഷ​നി​ൽ. ഇതുകൊണ്ട് ആവശ്യത്തിന് അനുസരിച്ചല്ല ജീവനക്കാരുടെ വിന്യാസം. ഇതു പരിഹരിക്കാൻ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ അം​ഗ​ബ​ലം ഓ​രോ ഡി​പ്പോ​യി​ൽനി​ന്ന് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഷെ​ഡ്യൂ​ളു​ക​ൾ​ക്ക​നു​സ​രി​ച്ച‌ു ക്ര​മീ​ക​രി​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി.

ഓ​രോ ഡി​പ്പോ​യി​ലും ആ​വ​ശ്യ​മാ​യ ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​രെ കു​റി​ച്ച് വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ ഭ​ര​ണ വി​ഭാ​ഗം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​റെ അ​റി​യി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ഇ​ന്ന​ലെ പു​റ​പ്പെ​ടു​വി​ച്ചു.

അഴിച്ചുപണിയും

ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗ​മാ​യ ക​ണ്ട​ക്ട​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, ഇ​ൻ​സ്പെ​ക്ട​ർ, ഡ്രൈ​വ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ, ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളാ​ണ് ഷെ​ഡ്യൂ​ളു​ക​ൾ​ക്ക​നു​സ​രി​ച്ച് പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​ത്. പ​ല ഡി​പ്പോ​ക​ളി​ലും ആ​വ​ശ്യ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള​പ്പോ​ൾ മ​റ്റ് പ​ല ഡി​പ്പോ​ക​ളി​ലും ആ​വ​ശ്യ​ത്തി​ന് ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

56 ഷെ​ഡ്യൂ​ളു​ക​ൾ മാ​ത്ര​മു​ള്ള ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ 216 ക​ണ്ട​ക്ട​ർ​മാ​ർ വ​രെ​യു​ണ്ടാ​യി​രു​ന്നു.​ഇ​വ​രി​ൽ പ​ല​ർ​ക്കും ജോ​ലി ചെ​യ്യാ​ൻ അ​വ​സ​രം പോ​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ അ​വ​സ്ഥ​യാ​ണ് പ​ല ഡി​പ്പോ​ക​ളി​ലും.

സർവീസ് തെറ്റുന്നു

ഒ​രു ഡി​പ്പോ​യി​ൽ ക​ണ്ട​ക്ട​ർ​മാ​ർ അ​ധി​ക​മാ​ണെ​ങ്കി​ൽ മ​റ്റ് പ​ല ഡി​പ്പോ​ക​ളി​ലും ഡ്രൈ​വ​ർ​മാ​ർ​ക്കു ക്ഷാ​മമോ​ അ​ല്ലെ​ങ്കി​ൽ അ​ധി​ക​മോ ആ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വുകൊ​ണ്ട് പ​ല ഡി​പ്പോ​ക​ളി​ലും ഷെ​ഡ്യൂ​ളു​ക​ൾ മു​ട​ങ്ങു​ന്ന​തും പ​തി​വാ​ണ്.

ഷെ​ഡ്യൂ​ളു​ക​ൾ​ക്ക​നു​സ​രി​ച്ചു സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം.​പു​ന​ക്ര​മീ​ക​ര​ണ​മു​ണ്ടാ​കു​മ്പോ​ൾ ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു സ്വ​ന്തം നാ​ട്ടി​ലേക്കു തി​രി​ച്ചു പോ​കാ​നും അ​വ​സ​രം ല​ഭി​ച്ചേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മു​ണ്ട്.

- പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ