പത്തനംതിട്ട: ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാത ഉടന്‍ തുറന്നു കാടുക്കണമെന്ന് വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എരുമേലിയില്‍നിന്നു പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, അരശുമുടി, കാളകെട്ടി, അഴുത വഴിയുള്ള കാനനപാതയിലൂടെ സഞ്ചരിച്ചു ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ധാരാളം ഭക്തരുണ്ട്.
ധനു ഒന്നിന് മുമ്പായി പാത തുറക്കാത്ത പക്ഷം അയ്യപ്പഭക്തര്‍ക്കൊപ്പം പാതയിലൂടെ സഞ്ചരിച്ചു പമ്പയിലെത്താന്‍ വിഎച്ച്പി മുന്നിട്ടിറങ്ങുമെന്നു ഭാരവാഹികള്‍ പറഞ്ഞു.
പമ്പാ സ്നാനം നടത്തി ബലി തര്‍പ്പണം ചെയ്തു ദര്‍ശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. പമ്പയില്‍നിന്നു ശബരിമല വരെയുള്ള പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങളും ഒരുക്കി നല്‍കണം.
ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വിരിവച്ചു രാത്രി വിശ്രമ്രിക്കാനും അവസരം ഒരുക്കണം. നിയ്ക്കലില്നിന്നു പമ്പ വരെ കെഎസ്ആര്‍ടിസി ബസില്‍ തീര്‍ഥാടകര്‍ക്കു സൗജന്യ യാത്ര അനുവദിക്കണം.
ശബരിമലയില്‍ തുടര്‍ന്നുവന്ന ആചാരങ്ങള്‍ പലതും കോവിഡിന്റെ പേരില്‍ അനുവദിക്കാതെ അവയെ മുടക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നത് ശരിയല്ലെന്നും വിഎച്ച്പി കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറി കെ. ഗിരീഷ്, വിഭാഗ് സെക്രട്ടറി പി. ആര്. രാധാക്യഷ്ണന്, കെ. രാജേന്ദ്രന്, അനില്‍ പി നായര്‍, സുധാകരന് മാരൂര്‍, അരുണ്‍ ശര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.