ത​ങ്ക​യ​ങ്കി ഘോ​ഷ​യാ​ത്ര നാ​ളെ പു​റ​പ്പെ​ടും
Tuesday, December 21, 2021 3:33 PM IST
ആ​റ​ന്മു​ള: മ​ണ്ഡ​ല പൂ​ജ​യ്ക്കു ശ​ബ​രി​മ​ല അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്താ​നു​ള്ള ത​ങ്ക അ​ങ്കി വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര നാ​ളെ രാ​വി​ലെ ആ​റ​ന്‍​മു​ള പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ല്‍നിന്നു പു​റ​പ്പെ​ടും. നാ​ളെ പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഏ​ഴു​വ​രെ ആ​റ​ന്മു​ള ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ത​ങ്ക അ​ങ്കി ദ​ര്‍​ശി​ക്കാ​ന്‍ ഭ​ക്ത​ര്‍​ക്ക് അ​വ​സ​ര​മു​ണ്ട്.

തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വ് ശ​ബ​രി​മ​ല അ​യ്യ​പ്പ​സ്വാ​മി​ക്ക് മ​ണ്ഡ​ല പൂ​ജ​യ്ക്ക് ചാ​ര്‍​ത്താ​നാ​യി ന​ട​യ്ക്കു വ​ച്ച​താ​ണ് ത​ങ്ക അ​ങ്കി. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഥ​ത്തി​ലാ​ണ് ത​ങ്ക​യ​ങ്കി പ​മ്പ​യി​ലെ​ത്തി​ക്കു​ക. ക്ഷേ​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ല്ലാം ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ല്പ് ന​ല്‍​കും.

25ന് ​ഉ​ച്ച​യോ​ടെ​യാ​ണ് ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര പ​മ്പ​യി​ലെ​ത്തു​ക. വൈ​കു​ന്നേ​രം മൂ​ന്നി​നു പ​മ്പ​യി​ല്‍നി​ന്നു തി​രി​ക്കു​ന്ന ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര​യ്ക്കു വൈ​കു​ന്നേ​രം അ​ഞ്ചി​നു ശ​രം​കു​ത്തി​യി​ല്‍ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള സ്വീ​ക​ര​ണം ന​ല്‍​കും.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍നി​ന്നു ത​ന്ത്രി പൂ​ജി​ച്ചു ന​ല്‍​കി​യ പ്ര​ത്യേ​ക പു​ഷ്പ​ഹാ​ര​ങ്ങ​ള്‍ അ​ണി​ഞ്ഞെ​ത്തു​ന്ന ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രും മ​റ്റ് വ​കു​പ്പു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ത​ങ്ക അ​ങ്കി​യെ ആ​ചാ​ര​പൂ​ര്‍​വം സ്വീ​ക​രി​ച്ചു സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ക്കു​ക. ഘോ​ഷ​യാ​ത്ര പ​തി​നെ​ട്ടാം​പ​ടി ക​യ​റി വ​രു​മ്പോ​ള്‍ കൊ​ടി​മ​ര​ത്തി​നു മു​ന്നി​ലാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡന്‍റും അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ത​ങ്ക അ​ങ്കി​യെ സ്വീ​ക​രി​ക്കും.

സോ​പാ​ന​ത്ത് ത​ന്ത്രി​യും മേ​ല്‍​ശാ​ന്തി​യും ചേ​ര്‍​ന്ന് ത​ങ്ക അ​ങ്കി ഏ​റ്റു​വാ​ങ്ങി അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി 6.30ന് ​ദീ​പാ​രാ​ധ​ന ന​ട​ത്തും. 26ന് ​ഉ​ച്ച​ക്ക് 11.50നും 1.15 ​നും മ​ധ്യേ​യാ​ണ് ത​ങ്ക അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ.​അ​ന്നു രാ​ത്രി ന​ട അ​ട​യ്ക്കും. പി​ന്നീ​ട് 30ന് ​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ന​ട തു​റ​ക്കും.