നഴ്സുമാരെ പറ്റിച്ച ബാ​ല​കൃ​ഷ്ണ​ന്‍റെ തട്ടിപ്പുകൾ ചില്ലറയല്ല
Thursday, December 9, 2021 12:05 PM IST
കൊ​ച്ചി: വ്യാ​ജ റി​ക്രൂ​ട്ട്‌​മെ​ന്‍റ് സ്ഥാ​പ​ന ന​ട​ത്തി​പ്പി​നു പി​ടി​യി​ലാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ വെ​ള്ളം​പ​ത്തു​വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ (77) പേ​രി​ല്‍ സ​മാ​ന​ രീ​തി​യി​ലു​ള്ള കേ​സു​ക​ള്‍ മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ്.

ന​ഴ്‌​സു​മാ​ര്‍​ക്കു വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​യാ​ള്‍ മു​മ്പ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നാ​ലു കേ​സു​ക​ള്‍ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. ഈ ​കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്.

ചി​റ്റൂ​ര്‍ റോ​ഡി​ല്‍ കു​മാ​ര്‍ ട്രാ​വ​ല്‍​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​നെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ ​ജോ​ലി​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്രൊ​ട്ട​ക്ട​ര്‍ ഓ​ഫ് എ​മി​ഗ്ര​ന്‍​സി​ന്‍റെ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു ഇ​യാ​ള്‍ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്ന​ത്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ വി​ദേ​ശ​ത്തു ജോ​ലി​ക്കാ​യി ധാ​രാ​ളം ആ​ളു​ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന രീ​തി​യി​ല്‍ പ​ര​സ്യം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. സെ​ന്‍​ട്ര​ല്‍ എ​സി​പി സി. ​ജ​യ​കു​മാ​ര്‍, സെ​ന്‍​ട്ര​ല്‍ സി​ഐ എ​സ്. വി​ജ​യ​ശ​ങ്ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ എ​റ​ണാ​കു​ള​ത്തും പ​രി​സ​ര​ത്തും ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ എ​ന്നു ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​വി​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.