പോലീസിനെ വെട്ടിച്ചു 5 മാസം; ഒ​ടു​വി​ൽ സനീർ പി​ടി​യി​ൽ
Thursday, December 23, 2021 2:32 PM IST
കൊ​ച്ചി: കൂ​ത്താ​ട്ടു​കു​ളം ഇ​ല​ഞ്ഞി​യി​ല്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു ക​ള്ള​നോ​ട്ട് നി​ര്‍​മി​ച്ച കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ക​ല്പ​റ്റ മു​ട്ടി​ല്‍ ക​ള്ളം​പെ​ട്ടി സ​നീ​റി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​നീ​ര്‍ ഒ​ഴി​കെ​യു​ള്ള ഒ​മ്പ​ത് പ്ര​തി​ക​ളെ​യും ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​നീ​റി​നെ കൊ​ല്ലം പു​ത്തൂ​രി​ല്‍​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കൂ​ത്താ​ട്ടു​ക​ളം ഇ​ല​ഞ്ഞി​യി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്ത് ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് നി​ര്‍​മി​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡ് റെ​യ്ഡ് ന​ട​ത്തി ക​ള്ള​നോ​ട്ട് പി​ടി​ച്ചെ​ടു​ത്തു കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത്. പി​ന്നീ​ട് ഈ ​കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് സൂ​പ്ര​ണ്ട് എം.​പി. മോ​ഹ​ന​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു ക്രൈം​ബ്രാ​ഞ്ച് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്‍.​സി. രാ​ജ്മോ​ഹ​ന്‍റെ നേ​ത്വ​ത്തി​ല്‍ സി​ഐ ആ​ര്‍. ജോ​സ്, എ​സ്ഐ​മാ​രാ​യ പി.​എ​ല്‍. ബി​നു​ലാ​ല്‍, കെ.​എ​സ്. രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.