ബെ​​​യ്‌​​​റ (മൊ​​​സാം​​​ബി​​​ക്): ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ മൊ​​​സാം​​​ബി​​​ക്കി​​​ലെ ബെ​​​യ്‌​​​റ തു​​​റ​​​മു​​​ഖ​​​ത്ത് ബോ​​​ട്ട് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഏ​​​ഴ് നാ​​​വി​​​ക​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണ്.

മാ​​​ര്‍ഷ​​​ല്‍ ഐ​​​ല​​​ന്‍റി​​​ന്‍റെ പ​​​താ​​​ക​​​യു​​​ള്ള "സീ ​​​ക്വ​​​സ്റ്റ്'എ​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലി​​​ലേ​​​ക്ക് നാ​​​വി​​​ക​​​രെ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന ബോ​​​ട്ടാ​​​ണ് വ്യാ​​​ഴാ​​​ഴ്ച അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.


14 നാ​​​വി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 21 ക​​​പ്പ​​​ൽ​​​ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. 13 പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ ഉ​​​ട​​​ൻ സ​​​മീ​​​പ​​​മു​​​ള്ള ക​​​പ്പ​​​ലു​​​ക​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. സ്‌​​​കോ​​​ര്‍പ്പി​​​യോ മ​​​റൈ​​​ന്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ഏ​​​ജ​​​ന്‍സി​​​യ്ക്കാ​​​ണു ബോ​​​ട്ടി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​ത്.