വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: ജോ​​​​ര്‍ദാ​​​​ന്‍ രാ​​​​ജാ​​​​വ് അ​​​​ബ്‌​​​​ദു​​​​ള്ള ര​​​​ണ്ടാ​​​​മ​​​​ൻ വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ന്‍ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ​അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് കൊ​​​​ട്ടാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ല്‍ അ​​​​ബ്‌​​​​ദു​​​​ള്ള രാ​​​​ജാ​​​​വി​​​​നൊ​​​​പ്പം ഭാ​​​​ര്യ റാ​​​​നി​​​​യ രാ​​​​ജ്ഞി​​​​യു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ജോ​​​​ർ​​​​ദാ​​​​നി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ച രാ​​​​ജാ​​​​വ്, ജോ​​​​ര്‍ദാ​​​​നി​​​​ൽ ഈ​​​​ശോ​​​​യു​​​​ടെ ജ്ഞാ​​​​ന​​​​സ്നാ​​​​നം ന​​​​ട​​​​ന്ന സ്ഥ​​​​ലം ഉ​​​​ള്‍പ്പെ​​​​ടെ ക്രൈ​​​​സ്ത​​​​വ പൈ​​​​തൃ​​​​ക​​​​ സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് ത​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധാ​​​​ലു​​​​ക്ക​​​​ളാ​​​​ണെ​​​​ന്നും തു​​​​ട​​​​ര്‍ന്നും സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ത​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്നും മാ​​​​ർ​​​​പാ​​​​പ്പ​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ജോ​​​​ർ​​​​ദാ​​​​നും വ​​​​ത്തി​​​​ക്കാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ടു​​​​ത്ത ബ​​​​ന്ധം, സ​​​​മാ​​​​ധാ​​​​നം കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ, സ​​​​ഹി​​​​ഷ്ണു​​​​ത​​​​യു​​​​ടെ​​​​യും സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും മൂ​​​​ല്യ​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​ൽ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യും രാ​​​​ജാ​​​​വും ച​​​​ർ​​​​ച്ച ചെ​​​​യ്തു.


ജോ​​​​ർ​​​​ദാ​​​​നു​​​​മാ​​​​യി വ​​​​ത്തി​​​​ക്കാ​​​​ന് അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മാ​​​​ണു​​​​ള്ള​​​​ത്. അ​​​​ബ്‌​​​​ദു​​​​ള്ള രാ​​​​ജാ​​​​വും റാ​​​​നി​​​​യ രാ​​​​ജ്ഞി​​​​യും ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. ലെ​​​​യോ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ രാ​​​​ജ​​​​കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ത്തെ​​​​യും ജോ​​​​ർ​​​​ദാ​​​​ൻ അ​​​​യ​​​​ച്ചി​​​​രു​​​​ന്നു.