മ​​​​നാ​​​​മ: ഗ​​​​ൾ​​​​ഫ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ബ​​​​ഹ്റി​​​​നി​​​​ൽ എ​​​​ത്തി. ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം 6.30 ന് ​​​​ബ​​​​ഹ്റൈ​​​​ൻ കേ​​​​ര​​​​ളീ​​​​യ സ​​​​മാ​​​​ജം ഡ​​​​യ​​​​മ​​​​ണ്ട് ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി സം​​​​ഗ​​​​മം മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ഇ​​​​ന്ന​​​​ലെ അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12.40ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഗ​​​​ൾ​​​​ഫ് എ​​​​യ​​​​ർ വി​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ബ​​​​ഹ്റിൻ അ​​​​ന്താ​​​​രാ​​​​ഷ്ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ വി​​​​നോ​​​​ദ് ജേ​​​​ക്ക​​​​ബ്, പ്ര​​​​വാ​​​​സി വ്യ​​​​വ​​​​സാ​​​​യി വ​​​​ർ​​​​ഗീ​​​​സ് കു​​​​ര്യ​​​​ൻ, പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി സം​​​​ഗ​​​​മം സ്വാ​​​​ഗ​​​​ത​​​​സം​​​​ഘം ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ പി. ​​​​ശ്രീ​​​​ജി​​​​ത്ത്, ചെ​​​​യ​​​​ർ​​​​മാ​​​​ൻ രാ​​​​ധാ​​​​കൃ​​​​ഷ്ണ പി​​​​ള്ള, ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭാ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സു​​​​ബൈ​​​​ർ ക​​​​ണ്ണൂ​​​​ർ, ഷാ​​​​ന​​​​വാ​​​​സ്, ബ​​​​ഹ്റൈ​​​​ൻ കേ​​​​ര​​​​ളീ​​​​യ സ​​​​മാ​​​​ജം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വ​​​​ർ​​​​ഗീ​​​​സ് കാ​​​​ര​​​​ക്ക​​​​ൽ, ലു​​​​ലു ക​​​​ണ്‍​ട്രി മാ​​​​നേ​​​​ജ​​​​ർ ജൂ​​​​സ​​​​ർ രു​​​​പ​​​​വാ​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് സ്വീ​​​​ക​​​​രി​​​​ച്ചു.


എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ബ​​​​ഹ്റിനി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. മ​​​​ല​​​​യാ​​​​ളം മി​​​​ഷ​​​​നും ലോ​​​​ക കേ​​​​ര​​​​ള സ​​​​ഭ​​​​യും ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി സം​​​​ഗ​​​​മം ഒ​​​​രു​​​​ക്കു​​​​ന്ന​​​​ത്.