ക​​​യ്റോ: ​​​ഇ​​​ന്ന​​​ലെ ബ​​​ന്ദി​​​മോ​​​ച​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​യു​​​ധാ​​​രി​​​ക​​​ളാ​​​യ ഹ​​​മാ​​​സു​​​കാ​​​ർ ഗാ​​​സാ തെ​​​രു​​​വു​​​ക​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ യു​​​ദ്ധ​​​ത്തി​​​ൽ ശ​​​ക്തി​​​ക്ഷ​​​യി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്നു കാ​​​ണി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു ഹ​​​മാ​​​സി​​​ന്‍റെ ശ്ര​​​മം.

ഹ​​​മാ​​​സി​​​ന്‍റെ സാ​​​യു​​​ധ​​വി​​​ഭാ​​​ഗ​​​മാ​​​യ അ​​​ൽ ഖ്വാ​​​സം ബ്രി​​​ഗേ​​​ഡി​​​ന്‍റെ വേ​​​ഷം ധ​​​രി​​​ച്ച ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ൾ തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ര​​​ന്നു​​നി​​​ൽ​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു.


ഗാ​​​സ​​യു​​​ദ്ധ​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ഹ​​​മാ​​​സു​​​കാ​​​രെ ഇ​​​സ്രേ​​​ലി സേ​​​ന വ​​​ക​​​വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. സം​​​ഘ​​​ട​​​ന​​​യു​​​ടെ ഒ​​​ട്ടു​​​മി​​​ക്ക നേ​​​താ​​​ക്ക​​​ളും വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.